Monday, November 25, 2024
Homeകേരളംസംവരണത്തിൽ വീണ്ടും വർഗീയ പ്രസ്താവനയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സംവരണത്തിൽ വീണ്ടും വർഗീയ പ്രസ്താവനയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സംവരണത്തിൽ വീണ്ടും വർഗീയ പ്രസ്താവനയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതു വലതു മുന്നണികൾ മുസ്‍ലിം പ്രീണനം നടത്തുന്നു. കേരളത്തിലുള്ള ഒൻപത് രാജ്യസഭാ സീറ്റുകളിൽ അഞ്ചിലും മുസ്‍ലിങ്ങൾ. ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കാണുന്നുവെന്നും വെള്ളാപ്പള്ളി. ഇന്ന് പുറത്ത് ഇറക്കിയ യോഗനാദം മാസികയുടെ മുഖപ്രസംഗത്തിലാണ് വെള്ളപ്പള്ളി നടേശന്റെ പരാമർശങ്ങൾ.

ജനസംഖ്യയുടെ പകുതിയിലേറെ ഉള്ള ഹിന്ദുക്കൾക്ക് രണ്ട് സീറ്റാണ് നൽകിയത്. മതവിവേചനവും വിദ്വേഷവും തിരിച്ചറിഞ്ഞ ക്രൈസ്തവരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതിൻ്റെ പേരിൽ രക്തസാക്ഷി ആകാനും തയ്യാർ. സത്യം പറഞ്ഞവർ ക്രൂശിക്കപ്പെട്ടതാണ് ലോക ചരിത്രം. ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കാണുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാമൂഹ്യ സാമ്പത്തിക സർവ്വേ നടത്താൻ വെല്ലുവിളിക്കുന്നു. സർവ്വേ നടത്തിയാൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വ്യക്തമാണെന്ന് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments