Friday, October 18, 2024
Homeകേരളംലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെ അല്ലാത്തതിനാൽ രാജി വെയ്ക്കില്ല:- മുഖ്യമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെ അല്ലാത്തതിനാൽ രാജി വെയ്ക്കില്ല:- മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെ അല്ലാത്തതിനാൽ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്ന് പ്രതിപക്ഷം പറയുന്നു. എന്നാൽ എന്തുകൊണ്ട് ഹിമാചലിലും കർണാടകയിലും മുഖ്യമന്ത്രിമാർ രാജിവെക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കണം എന്ന കോൺഗ്രസ് ഉപദേശം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കൊടുക്കാമായിരുന്നില്ലേ? കോൺഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെച്ചു’’- പിണറായി വിജയൻ ചോദിച്ചു.

ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞുപോയതിനാൽ സംസ്ഥാന സർക്കാർ രാജിവെക്കണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. 2004-ൽ എ കെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ല, കോൺഗ്രസിനകത്തുള്ള സംഘടനാ പ്രശ്നം കൊണ്ടായിരുന്നുവെന്നും അതിനെ ഉദാഹരണമാക്കി സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ സിപിഎമ്മിനെതിരായ ജനവിധി ഉണ്ടായിരിക്കുന്നു. എന്നാൽ അത് സംസ്ഥാന സർക്കാരിനെതിരായ വിധി അല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ മണ്ഡലത്തിലെ ബിജെപിയുടെ ജയം പരിശോധിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments