Friday, October 18, 2024
Homeകായികംബം​ഗ്ലാ​ദേ​ശി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം.

ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം.

ന്യൂ​യോ​ർ​ക്ക്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. നാ​ല് റ​ണ്‍​സി​നാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജ​യം. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 113-6 (20), ബം​ഗ്ലാ​ദേ​ശ് 109-7 (20).

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബം​ഗ്ലാ പേ​സ​ർ​മാ​രു​ടെ മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. 23 റ​ണ്‍​സി​നി​ടെ നാ​ല് മു​ൻ​നി​ര വി​ക്ക​റ്റു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്. മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ താ​ൻ​സിം ഹ​സ​ൻ സാ​കി​ബും ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ താ​സ്കി​ൻ അ​ഹ​മ്മ​ദു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത​ത്. 46 റ​ണ്‍​സ് നേ​ടി​യ ഹെ​ൻ​റി​ച്ച് ക്ലാ​സ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ.

വ​ൻ ത​ക​ർ​ച്ച​യെ ഉ​റ്റു​നോ​ക്കി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ക്ലാ​സ​ൻ-​ഡേ​വി​ഡ് മി​ല്ല​ർ സ​ഖ്യം നേ​ടി​യ 79 റ​ണ്‍​സാ​ണ് നൂ​റു​ക​ട​ത്തി​യ​ത്. ഈ ​കൂ​ട്ടു​കെ​ട്ടി​ന് വ​ൻ അ​ടി​ക​ൾ ന​ട​ത്താ​നാ​യി​ല്ല. 17-ാം ഓ​വ​റി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക നൂ​റു റ​ണ്‍​സി​ലെ​ത്തി​യ​ത്.

17.3 ഓ​വ​റി​ൽ ക്ലാ​സ​നെ (44 പ​ന്തി​ൽ 46) പു​റ​ത്താ​ക്കി താ​സ്കി​ൻ അ​ഹ​മ്മ​ദ് സ​ഖ്യം പൊ​ളി​ച്ചു. മൂ​ന്നു സി​ക്സും ര​ണ്ടു ഫോ​റു​മാ​ണ് ക്ലാ​സ​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്. അ​ടു​ത്ത ഓ​വ​റി​ൽ മി​ല്ല​റി​നെ (38 പ​ന്തി​ൽ 29) റി​ഷാ​ദ് ഹു​സൈ​ൻ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. പി​ന്നീ​ടെ​ത്തി​യ​വ​ർ​ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നു​മാ​യി​ല്ല.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നും അ​ടി​പ​ത​റി. 50 റ​ണ്‍​സി​നി​ടെ ബം​ഗ്ലാ​ദേ​ശി​ന്‍റെ നാ​ല് മു​ൻ​നി​ര​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ന​ജ്മ​ൽ ഹു​സൈ​നും (14) തൗ​ഹീ​ദ് ഹൃ​ദോ​യ് (37), മ​ഹ​മ്മ​ദു​ള്ള (20) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കേ​ശ​വ് മ​ഹാ​രാ​ജ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ റ​ബാ​ഡ​യും നോ​ർ​ട്ട്ജെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments