Monday, October 7, 2024
Homeഇന്ത്യരാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി.

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാൻ പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രമേയം പാസാക്കിയ വിവരം അറിയിച്ചത്. പ്രമേയത്തെ പ്രവർത്തകസമിതിയിൽ എല്ലാവരും അനുകൂലിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ആശയങ്ങൾ അവതരിപ്പിക്കാൻ ഏറ്റവും യോഗ്യൻ രാഹുലാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ നേതാവാകാൻ രാഹുൽ സമ്മതിച്ചോയെന്ന ചോദ്യത്തിന് അദ്ദഹം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നായിരുന്നു കെ.സിയുടെ മറുപടി. കോൺഗ്രസിന്റെ തിരിച്ചുവരവ് ആരംഭിച്ചു. നാല് മാസം മുമ്പുണ്ടായിരുന്ന അന്തരീക്ഷമല്ല പ്രവർത്തകസമിതിയിൽ ഇപ്പോഴുള്ളതെന്നും വേണുഗോപാൽ പറഞ്ഞു. പ്രവർത്തകസമിതിയുടെ അഭ്യർഥന രാഹുൽ കേൾക്കുമെന്നും അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്നും രാജ്യസഭ എം.പി പ്രമോദ് തിവാരിയും കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുലെടുത്ത അധ്വാനത്തേയും പ്രവർത്തകസമിതി അഭിനന്ദിച്ചു. യുവാക്കൾ, വനിതകൾ, കർഷകർ, തൊഴിലാളികൾ, ദലിതുകൾ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗക്കാർ എന്നിവരുടെ സ്വപ്നങ്ങളും ആശങ്കകളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ചർച്ചയാക്കിയതെന്നും പ്രവർത്തകസമിതി വിലയിരുത്തി. പ്രവർത്തകസമിതിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, ഡി.കെ ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരെല്ലാം പ​ങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments