ഉടുപ്പു മലിനമാകാതെ സൂക്ഷിക്കാം? (വെളി. 3:1-6)
“എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേർ സർദീസിൽ നിനക്കുണ്ട് “(വാ. 4).
മലിന വസ്ത്രങ്ങൾ ധരിച്ചു ശീലിച്ചവർക്ക്, വസ്ത്രം മലിനം അകാതെ സൂക്ഷിക്കുവാൻ അത്ര താൽപര്യം ഒന്നും കാണണം എന്നില്ല. എന്നാൽ, ശുഭ്ര വസ്ത്രം ധരിച്ചു ശീലിച്ചിട്ടുള്ളവർക്കു തങ്ങളുടെ വസ്ത്രത്തിൽ അഴുക്കു പറ്റുന്നതു മനോദുഃഖം ഉണ്ടാക്കുന്ന അനുഭവം ആയിരിക്കും. പന്നിക്കു ദേഹത്തു എത്ര അഴുക്കു പറ്റിയാലും പ്രശ്നമൊന്നും കാണുകയില്ല. ആടിനാണെങ്കിൽ നേരേ തിരിച്ചും. അല്പം അഴുക്കെങ്കിലും ദേഹത്തു പറ്റിയാൽ, അതു നീക്കുന്നതു വരെ അതിനു സ്വസ്ഥത കാണുകയില്ല.
ധ്യാന ഭാഗത്തു സർദീസിലെ സഭയുടെ ദൂതനു അപ്പൊസ്തലനിലൂടെ ദൈവം നൽകുന്ന സന്ദേശത്തിൽ, ആ സഭയെക്കുറിച്ചുള്ള പല കുറവുകളും ചൂണ്ടിക്കാണിച്ച ശേഷം പറയുന്ന ഒരു നല്ല കാര്യം, “അവിടെ ഉടുപ്പു മലിനമാകാത്ത ഒരു ന്യൂന പക്ഷം ഉണ്ട് ” എന്നതാണ്. ക്രിസ്തീയ ജീവിതത്തെ ശുദ്ധവും ശുഭ്രവുമായ വസ്ത്രത്തോടാണ് ദൈവ വചനം ഉപമിച്ചിരിക്കുന്നത്. ക്രിസ്തീയ ജീവിതം വിശ്വാസത്തിലും, വിശുദ്ധിയിലും
അടിസ്ഥാനപ്പെട്ട ജീവിതം ആണ്. തങ്ങളുടെ ജീവിതമാകുന്ന വസ്ത്രത്തിൽ, അഴുക്കു പറ്റാതെ ജീവിക്കുക എന്നതു ഓരോ വിശ്വാസിയുടെയും ബാദ്ധ്യത ആണ്. പാപമുള്ള ലോകത്തിൽ, പാപത്തിനു വിധേയപ്പെട്ട ശരീരത്തിൽ ആണു നാം ജീവിക്കുന്നതെങ്കിലും, “അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്ക്കളങ്ക മക്കളും ആയി, വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ” നാം ജീവിക്കണം എന്നുള്ളതാണു ദൈവത്തിന്റെ നമ്മേക്കുറിച്ചുള്ള ഉദ്ദേശ്യം (ഫിലി. 2:14). അതിനു നമുക്കു കഴിയണം എങ്കിൽ, “ഈ ലോകത്തിനു അനുരൂപർ ആകാതെ, നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു നാം മനസ്സു പുതുക്കി രൂപാന്തരപ്പെട്ടു കൊണ്ടേഇരിക്കണം” (റോമ. 12:2).
ഇവിടെയാണു ഓരോ വിശ്വാസിയും ലോകമാലിന്യങ്ങളിൽ നിന്നു അകന്നു ജീവിക്കേണ്ടതിന്റെ ആവശ്യകത രൂപപ്പെടുന്നത്. ‘വേർപാടുകാർ’ എന്നു അറിയപ്പെടുന ഒരു സഭാ വിഭാഗം കേരളത്തിൽ ഉണ്ട്. എന്നാൽ, പേരിൽ അല്ല ‘വേർപാടു’ വേണ്ടത്. ദൈനം ദിന ജീവിത അനുഭവങ്ങളിൽ ആണു അതു പ്രകടമാകേണ്ടത്? അശുദ്ധിയോടും ലോകമോഹങ്ങളോടും, അധാർമ്മീകതയോടും വേർപെട്ടു ജീവിക്കുവാൻ കഴിയുമ്പോൾ ആണു നാം യഥാർത്ഥ വിശ്വാസിക
ൾ ആകുന്നത്. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: ജീവിതത്തിൽ കർക്കശമായ വിശുദ്ധി പാലിക്കുന്നവർക്കു മാത്ര
മേ, ഉടുപ്പു മലിനമാകാതെ ജീവിക്കുവാൻ ആകൂ!