Friday, September 20, 2024
Homeകേരളംഅയല്‍വീട്ടില്‍ ഒരു മരം പദ്ധതി ഉദ്ഘാടനം നടന്നു

അയല്‍വീട്ടില്‍ ഒരു മരം പദ്ധതി ഉദ്ഘാടനം നടന്നു

അയല്‍വീട്ടില്‍ ഒരു മരം പദ്ധതി ഉദ്ഘാടനം നടന്നു

പത്തനംതിട്ട –ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോന്നി ഗാന്ധിഭവന്‍ ദേവലോകത്തിന്റെയും കോന്നി ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും, അയല്‍വീടുകള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, വൃക്ഷം നല്‍കുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നല്‍കുന്ന തണല്‍ ഭൂമിക്ക് സംരക്ഷണമേകുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പത്തനാപുരം ഗാന്ധിഭവന്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍വീട്ടില്‍ ഒരു മരം പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും സ്‌നേഹപ്രയാണം 497-ാമത് ദിന സംഗമവും നടന്നു.

കോന്നിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വനിത കമ്മീഷന്‍ മുന്‍ മെമ്പറും ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സനുമായ ഡോ. ഷാഹിദകമാല്‍ പദ്ധതി അവതരണവും ആമുഖ സന്ദേശവും നല്‍കി. പദ്ധതിദിനാചരണത്തിന്റെയും സ്‌നേഹപ്രയാണം 497-ാം ദിന സംഗമത്തിന്റെയും ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ ഡയറ്റ് അദ്ധ്യാപകനുമായ ജി. സ്റ്റാലിന്‍ നിര്‍വഹിച്ചു.

അയല്‍വീട്ടില്‍ ഒരുമരം പദ്ധതിയുടെ പത്തനംതിട്ട ജില്ലതല ഉത്ഘാടനം പത്തനംതിട്ട സോഷ്യല്‍ ഫോറസ്റ്ററി അസിസ്റ്റന്റ് ഫോറസ്‌ററ് കണ്‍സെര്‍വേറ്റര്‍ കെ. മനോജ് കോന്നി സ്‌നേഹലയം വയോജനകേന്ദ്രത്തില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ടാണ് നിര്‍വഹിച്ചത്.

ചടങ്ങില്‍ ഗാന്ധിഭവന്‍ ട്രസ്റ്റ് അംഗം ആയുഷ് ജെ. പ്രതാപ്, കോന്നി ഠൗന്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റും, പരിസ്ഥിതി പ്രവത്തകനുമായ സലില്‍ വയലാത്തല, കോന്നി പബ്ലിക് ലൈബ്രറി പ്രോഗ്രാം കോര്‍ഡിനേറ്ററും അദ്ധ്യാപകനുമായ എസ്. കൃഷ്ണകുമാര്‍, വനമിത്രാ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനും, മുന്‍ ഡെപ്യൂട്ടി ഫോറെസ്റ്റ് റേഞ്ച് ഓഫീസറുമായ ചിറ്റാര്‍ ആനന്ദന്‍, ദേവലോകം വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. കോന്നി എം.എം.എന്‍.എസ്.എസ്. കോളേജ്, അമൃത വി.എച്ച്.എസ്.എസ്, ബിലിവേഴ്സ് അമര്‍ജ്യോതി പാരാമെഡിക്കല്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.ദേവലോകം ഡയറക്ടര്‍ അജീഷ് എസ് സ്വാഗതവും, കോര്‍ഡിനേറ്റര്‍ സൂസന്‍ തോമസ് നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments