Monday, November 25, 2024
Homeകേരളം10 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​, വ​യോ​ധി​ക​ന് ത​ടവും പി​ഴ​യും.

10 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​, വ​യോ​ധി​ക​ന് ത​ടവും പി​ഴ​യും.

മ​ഞ്ചേ​രി; 10 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ വ​യോ​ധി​ക​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി (ര​ണ്ട്) ആ​റ​ര വ​ർ​ഷം ക​ഠി​ന ത​ട​വി​നും 14,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.അ​രീ​ക്കോ​ട് മു​തു​വ​ല്ലൂ​ർ മു​ണ്ട​ക്ക​ൽ മ​ല​പ്പു​റ​ത്തു​പു​റാ​യി നാ​ഗ​നെ​യാ​ണ് (68) ജ​ഡ്ജി എ​സ്. ര​ശ്മി ശി​ക്ഷി​ച്ച​ത്.2022 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പോ​ക്സോ ആ​ക്ടി​ലെ മൂ​ന്നു വ​കു​പ്പു​ക​ളി​ലാ​ണ് ശി​ക്ഷ. ആ​ദ്യ വ​കു​പ്പി​ൽ ര​ണ്ട​ര വ​ർ​ഷം ത​ട​വ് 5000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു മാ​സ​ത്തെ അ​ധി​ക ത​ട​വ് എ​ന്ന​താ​ണ് ശി​ക്ഷ. മ​റ്റ് ര​ണ്ടു വ​കു​പ്പു​ക​ളി​ലും ഒ​രു വ​ർ​ഷം വീ​തം ത​ട​വ്, 3000 രൂ​പ വീ​തം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ.കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് ര​ണ്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 3000 രൂ​പ പി​ഴ​യും ശി​ക്ഷ​യ​നു​ഭ​വി​ക്ക​ണം.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഈ ​മൂ​ന്ന് വ​കു​പ്പു​ക​ളി​ലും ഒ​രു മാ​സം വീ​തം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.ത​ട​വ് ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. അ​രീ​ക്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്.​ഐ ആ​യി​രു​ന്ന യു.​കെ. ജി​തി​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍, എ​സ്.​ഐ വി.​യു. അ​ബ്ദു​ല്‍ അ​സീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​തും.

പ്രോ​സി​ക്യൂ​ഷ​നാ​യി ഹാ​ജ​രാ​യ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ.​എ​ൻ. മ​നോ​ജ് 15 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 14 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments