ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടുന്ന 8 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുക. ഒഡീഷ സംസ്ഥാന നിയമസഭയിലെ ബാക്കിയുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ മാസം 19 ന് ആരംഭിച്ച് 486 ലോക്‌സഭാ സീറ്റുകളിലേക്ക് 6 ഘട്ടങ്ങളിലായി ഇതിനകം നടന്ന വോട്ടെടുപ്പുകൾ പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും വലിയ പോളിംഗ് മാരത്തണിന്റെ മഹത്തായ സമാപനമാണ് അടയാളപ്പെടുത്തുന്നത്. 28 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള, 486 ലോക്‌സഭാമണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സുഗമമായും സമാധാനപരമായും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.
യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും സഹിതം പോളിംഗ് പാര്‍ട്ടികളെ ബന്ധപ്പെട്ട പോളിംഗ് സ്‌റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തില്‍ പോളിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കികൊണ്ട് പര്യാപ്തമായ തണല്‍, കുടിവെള്ളം, റാമ്പുകള്‍, ശൗച്യാലയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി വോട്ടര്‍മാരെ സ്വാഗതം ചെയ്യാന്‍ പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാണ്. ചൂടുള്ള കാലാവസ്ഥയോ മഴയോ എന്താണോ പ്രവചിക്കപ്പെടുന്നത് അതിന്റെ പ്രതികൂല ആഘാതം നിയന്ത്രിക്കാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സംവിധാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഘട്ടങ്ങളില്‍ കനത്ത ചൂടിനെ അവഗണിച്ചുകൊണ്ടും വോട്ടര്‍മാര്‍ വന്‍തോതില്‍ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ഘട്ടങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ ശതമാനം പുരുഷന്മാരെ മറികടക്കുന്നതായിരുന്നു. പോളിംഗ് സ്‌റ്റേഷനുകളില്‍ വന്‍തോതില്‍ എത്താനും തെരഞ്ഞെടുപ്പ് പ്രക്രിയകകളില്‍ ഉത്തരവാദിത്തത്തോടും അഭിമാനത്തോടും പങ്കെടുക്കാനും കമ്മീഷന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു.
7-ാം ഘട്ടം വസ്തുതകള്‍:
1. 2024 പൊതുതെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടമായി 8 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളിലെ 57 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കുള്ള(ജനറല്‍- 41; എസ്.ടി 03; എസ്.സി 13) പോളിംഗ് 2024 ജൂണ്‍ 1-ന് നടക്കും. വോട്ടിംഗ് രാവിലെ 7 മണിക്ക് ആരംഭിക്കും. ലോക്‌സഭാ മണ്ഡലങ്ങള്‍ അനുസരിച്ച് വോട്ടെടുപ്പ് സമയം അവസാനിക്കുന്നത് വ്യത്യാസപ്പെടാം.
2. ഒഡീഷ നിയമസഭയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കും (ജനറല്‍=27;എസ്.ടി-06;എസ്.സി-09) ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.
3. 1.09 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളിലായി 10.06 കോടിയിലധികം വോട്ടര്‍മാരെ ഏകദേശം 10.9 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്യും.
4. 5.24 കോടി പുരുഷന്മാരും; 4.82 കോടി സ്ത്രീകളും 3574 ട്രാൻസ്ജെൻഡർ വോട്ടര്‍മാരും ഉള്‍പ്പെടെ ഏകദേശം 10.06 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നു.
5. വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള സൗകര്യം 85 വയസ്സിനു മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും ലഭ്യമാണ്.
6. പോളിംഗിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കുന്നതിനായി 13 പ്രത്യേക ട്രെയിനുകളും 8 ഹെലികോപ്റ്ററുകളും (ഹിമാചല്‍ പ്രദേശിനായി) വിന്യസിച്ചിട്ടുണ്ട്.
7. 172 നിരീക്ഷകര്‍ (64 പൊതു നിരീക്ഷകര്‍, 32 പോലീസ് നിരീക്ഷകര്‍, 76 ചെലവ് നിരീക്ഷകര്‍) വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ മണ്ഡലങ്ങളില്‍ എത്തിക്കഴിഞ്ഞു. കമ്മിഷന്റെ കണ്ണും കാതും ആയി അതീവ ജാഗ്രത പുലര്‍ത്തുന്നതിനായി അവര്‍ പ്രവര്‍ത്തിക്കും. അതിനുപുറമെ, ചില സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്.
8. വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നതെന്തിനേയും കര്‍ശനമായും വേഗത്തിലും നേരിടാനായി മൊത്തം 2707 ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍, 2799 സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമുകള്‍, 1080 നിരീക്ഷണ ടീമുകള്‍, 560 വീഡിയോ വ്യൂവിംഗ് ടീമുകള്‍ എന്നിവ രാപ്പകലില്ലാതെ നിരീക്ഷണം നടത്തുന്നുണ്ട്.
9. മദ്യം, മയക്കുമരുന്ന്, പണം എന്നിവയുടെ അനധികൃത ഒഴുക്ക് തടയുന്നതിന് മൊത്തം 201 അന്താരാഷ്ട്ര അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും 906 അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും കര്‍ശനമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കടല്‍, വ്യോമ റൂട്ടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
10. പ്രായമായവരും അംഗപരിമിതരുമുള്‍പ്പെടെ എല്ലാ വോട്ടര്‍മാര്‍ക്കും സുഗമമായി വോട്ട് ചെയ്യാനാകുമെന്ന് ഉറപ്പാക്കാന്‍ വെള്ളം, ഷെഡ്, ശൗചാലയങ്ങള്‍, റാമ്പുകള്‍, വോളന്റിയര്‍മാര്‍, വീല്‍ചെയറുകള്‍, വൈദ്യുതി തുടങ്ങിയ മിനിമം സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
11. രജിസ്റ്റര്‍ ചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. സൗകര്യപ്രഥമായും വോട്ടുചെയ്യാന്‍ കമ്മീഷനില്‍ നിന്നുള്ള ക്ഷണമായും ഈ സ്ലിപ്പുകള്‍ വര്‍ത്തിക്കുന്നു. എന്നാല്‍, വോട്ടിന് ഇവ അനിവാര്യമല്ല.
12. ഈ ലിങ്കിലൂടെ 1. https://electoralsearch.eci.gov.in/ വോട്ടര്‍മാര്‍ക്ക് അവരുടെ പോളിംഗ് സ്‌റ്റേഷന്റെ വിശദാംശങ്ങളും പോളിംഗ് തീയതിയും പരിശോധിക്കാം.
13. പോളിംഗ് സ്‌റ്റേഷനുകളില്‍ തിരിച്ചറിയല്‍ പരിശോധനയ്ക്കായി വോട്ടര്‍ ഐ.ഡി കാര്‍ഡ് (എപ്പിക്ക്) ഒഴികെ 12 ബദല്‍ രേഖകളും കമ്മീഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു വോട്ടറിന്, ഈ രേഖകളില്‍ ഏതെങ്കിലും കാണിച്ച് വോട്ട് ചെയ്യാം. ഇതര തിരിച്ചറിയല്‍ രേഖകള്‍ക്കായുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിലേക്കുള്ള ലിങ്ക്: 1. https://tinyurl.com/43thfhm9
14. ആറാം ഘട്ടത്തിലേക്കുള്ള പാര്‍ലമെന്റ് മണ്ഡലങ്ങള്‍ തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് 109-ാം നമ്പര്‍ പത്രക്കുറിപ്പിലൂടെ 2024 മേയ് 28ന് പുറത്തിറക്കിയിട്ടുണ്ട്.
https://tinyurl.com/2zxn25st
15. ലോക്‌സഭാ 2019-ലെ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പോളിംഗ് സംബന്ധിച്ച വിവരങ്ങള്‍ ഇനിപ്പറയുന്ന ലിങ്കുകളില്‍ ലഭ്യമാണ്:
15. : https://old.eci.gov.in/files/file/13579-13-pc-wise-voters-turn-out/
16. ഓരോ ഘട്ടത്തിലേയും മൊത്തത്തിലുള്ള ഏകദേശ പോളിംഗ് തത്സമയം വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഘട്ടം തിരിച്ച്/സംസ്ഥാനാടിസ്ഥാനത്തില്‍/എ.സി തിരിച്ചുള്ള/പി.സി തിരിച്ചുള്ള ഏകദേശ പോളിംഗ് വിവരങ്ങള്‍ പോളിംഗ് ദിവസം വൈകുന്നേരം 7 മണി വരെ രണ്ട് മണിക്കൂര്‍ അടിസ്ഥാനത്തില്‍ തത്സമയം വോട്ടര്‍ പോളിംഗ് ആപ്പില്‍ ലഭ്യമാണ്, പോളിംഗ് പാര്‍ട്ടികളുടെ വരവിന് ശേഷം അത് തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
17. വോട്ടുചെയ്യുന്നതിലെ പ്രവണതകള്‍- ഘട്ടം തിരിച്ച്, സംസ്ഥാനാടിസ്ഥാനത്തില്‍, പാര്‍ലമെന്റ് മണ്ഡലാടിസ്ഥാനത്തില്‍ (ആ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍ക്കുള്ളിലെ പോളിംഗ് ശതമാനത്തോടെ) തുടര്‍ച്ചയായി വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ കാണാവുന്നതാണ്, താഴെയുള്ള ലിങ്കുകളില്‍ നിന്ന് അത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്:
Android:https://play.google.com/store/apps/details?id=in.gov.eci.pollturnout&hl=en_IN&pli=1
iOS: https://apps.apple.com/in/app/voter-turnout-app/id1536366882