ചിക്കാഗോ:- ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ കത്തിഡ്രലിൽ കുടുംബ നവികരണ ധ്യാനം ജൂൺ 13 മുതൽ 16 വരെയുള്ള തിയതികളിൽ നടത്തപ്പെടുന്നുതാണെന്ന് വികാരി റവ: ഫ: തോമസ് കടുകപ്പിള്ളിൽ അറിയിച്ചു. പ്രസ്തുത ധ്യാനത്തിന് നേതൃത്വം നൽകുന്നത് പ്രശസ്ത ധ്യാനഗുരുവായ റവ. ഫ സേവ്യർ ഖാൻ വട്ടായിൽ ആണ്. ആണ്ടു തോറും നടത്തപ്പെടുന്ന കുടുംബ നവീകരണ കൺവെൻഷനിലൂടെ അനേകം വിശ്വാസികൾ അനുഗ്രഹം പ്രാപിച്ചു വരുന്നു. പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്‌സ് ഓഫ് ഡിവൈൻ മേഴ്‌സി, അഭിഷേകാഗ്നി മിനിസ്ട്രി. പ്രീച്ചേഴ്‌സ് ഓഫ് ഡിവൈൻ മേഴ്‌സി, അഭിഷേകാഗ്‌നി സിസ്റ്റേഴ്‌സ് സന്യാസ പൗരസ്ത്യ സഭ എന്നിവയുടെയും സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ വചന പ്രഘോഷണം ശ്രവിക്കാനുള്ള ഒരു മികച്ച അവസരമാണിത്.
ഐനിഷ് ഫിലിപ്പിൻറെ (AFCYM) നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ധ്യാനം മുതിർന്നവർക്കും. യുവജനങ്ങൾക്കും. കുട്ടികൾക്കുമായി ക്രമികരിച്ചിരികുന്നു. ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്പിരിചൽ ഷെയറിങ്ങിനുള്ള അവസരം ലഭിക്കുന്നതായിരിക്കും.
ജൂൺ 13, 14 തിയതികളിൽ വൈകുന്നേരം 5 മുതൽ 9 വരെയും ജൂൺ 15, 16 തിയതികളിൽ വൈകുന്നേരം 4 മുതൽ 9 വരെയും ധ്യാനം ക്രമീകരിച്ചിരിക്കുന്നു.
വികാരി ജനറലും കത്തിഡ്രൽ വികാരിയുമായ റവ. ഫ: തോമസ് കടുകപ്പിള്ളിലിന്റേറേയും, അസി. വികാരി ഫ: ജോയൽ പയസിന്റെയും, കൈക്കാരന്മാരുടെയും, കോർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ ധ്യാനത്തിൻറെ വിജയത്തിനായി പ്രാർത്ഥാനോയെടെ അക്ഷീണം പ്രയത്നിച്ചു വരുന്നു. വചന പ്രഘോഷണം കേൾക്കാനും അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുമായി പ്രാർത്ഥനയോടെ ഈ ആത്മിയ വിരുന്നിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.
റവ: ഫ: തോമസ് കടുകപ്പിള്ളിൽ
റവ: ഫ: ജോയൽ പയസ്