Thursday, November 28, 2024
Homeകേരളംപ്രധാന വിദ്യാഭ്യാസ വാർത്തകൾ

പ്രധാന വിദ്യാഭ്യാസ വാർത്തകൾ

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (Honours) കോഴ്സിന് പ്ലസ് ടു പാസായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും : www.cfrdkerala.in, www.supplycokerala.com.

സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ

ദൃശ്യമാധ്യമരംഗത്ത് നിരവധി അവസരങ്ങളുള്ള തൊഴിലധിഷ്ടിത കോഴ്‌സുകളിലേയ്ക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുകൾക്കും മെയ് 31 വരെ അപേക്ഷിക്കാം. കെഡിസ്കിന്റെ സ്കോളർഷിപ്പുമുണ്ട്.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇൻ  ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ കോഴ്‌സുകൾക്കും 20 സീറ്റുകളുണ്ട്. വിശദവിവരങ്ങൾക്ക്: 9895788155, 7012690875, www.mediastudies.cdit.org.

ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി

2024-25 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം. അപേക്ഷകർ ഹയർ സെക്കൻഡറി പരീക്ഷയോ (10+2), തത്തുല്യ പരീക്ഷകളോ വിജയിച്ചിരിക്കണം.

സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചവർക്കും അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്കാണ് കോഴ്സിന്  ചേരാൻ അർഹത. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2324396, 2560327.

കീം 2024: ഫാർമസി പ്രവേശനം
2024-25 അധ്യയന വർഷത്തെ ഫാർമസി കോഴ്സിന്റെ പുതുക്കിയ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ 6ന് ഉച്ചയ്ക്ക് 3.30 മുതൽ 5 മണി വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഫാർമസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാർഥികൾ 6ന് ഉച്ചയ്ക്ക് ഒരു മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 04712525300.

ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സ്
2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു, തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസ്സായിരിക്കണo. സംവരണ വിഭാഗക്കാർ ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണo. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്കാണ് കോഴ്‌സിന് ചേരാൻ അർഹത. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in,, ഫോൺ: 0471-2324396, 2560327.

ഐ എച്ച് ആർ ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം. 21ന് രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി നൽകാം. എസ്.ബി.ഐ കളക്ട് മുഖേന ഫീസ് അടയ്ക്കണം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.റ്റി 250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് കൊണ്ട് വരണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

പോളിടെക്നിക് ഡിപ്ലോമ : ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം

2024-25 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള സംസ്ഥാനതല പ്രവേശന നടപടികൾ 20 ന് ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, ഗവ. കോസ്റ്റ് ഷെയറിംഗ് (IHRD/CAPE), സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം.

ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്കർഷിക്കുന്ന 11 അഡീഷണൽ കോഴ്സുകളിലേതെങ്കിലും) വിഷയങ്ങളിൽ ഒരുമിച്ച് 50 ശതമാനം മാർക്ക് ലഭിച്ച് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പാസായിരിക്കണം. രണ്ടു വർഷ ഐ.ടി.ഐ/കെ.ജി.സി.ഇ കോഴ്സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

മെയ് 31 വരെ അപേക്ഷിക്കാം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കണം. വിശദ വിവരങ്ങളും പ്രോസ്പെക്ടസും www.polyadmission.org/letൽ ലഭിക്കും.

സ്പോട്ട് അഡ്മിഷൻ

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ (JDC) കോഴ്സിൽ ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷൻ നടത്തും. കുറവൻകോണം സഹകരണ പരിശീലന കേന്ദ്രത്തിൽ മേയ് 24, 25 തീയതികളിൽ രാവിലെ 10.30 മുതൽ നടക്കും. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി), ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം എത്തണം. ഫോൺ: 9400666950, 8281089439

സ്പെഷ്യൽ സ്കൂൾ അധ്യാപകൻ: കോഴ്സിന് അപേക്ഷിക്കാം

സ്പെഷ്യൽ സ്കൂൾ അധ്യാപകരാകാൻ യോഗ്യത നൽകുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡിപ്ലോമ കോഴ്സായ DEd SE (IDD), ഒരു വർഷത്തെ കോഴ്സായ DVR (ID) എന്നിവയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പാങ്ങപ്പാറ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ ഏഴിനകം നൽകണം. വിശദവിവരങ്ങൾക്ക്: 0471 2418524, 9249432201

എൻ.ആർ.ഐ സീറ്റിൽ അപേക്ഷിക്കാം

മൂന്നാർ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീം അലോട്ട്മെന്റിന് ശേഷം ഒഴിവു വരാൻ സാധ്യതയുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. ജൂൺ 5 വരെ www.cemunnar.ac.in/admission ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക്: 7907580546, 9061578465, 04865232989.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments