Sunday, December 22, 2024
Homeഇന്ത്യകേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിപ്പ് ( 02/05/2024 )

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിപ്പ് ( 02/05/2024 )

നിർദിഷ്ട ഗുണഭോക്തൃ പദ്ധതികൾക്കായി വിവിധ സർവേകളുടെ മറവിൽ വോട്ടർമാരുടെ വിശദാംശങ്ങൾ തേടുന്ന രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർഥികളുടെയും പ്രവർത്തനങ്ങളെ ഗൗരവമായി വീക്ഷിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123(1) പ്രകാരം കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട നടപടിയായാണു കമ്മീഷൻ ഇതിനെ കാണുന്നത്. “ചില രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പിനുശേഷം ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്കായി വ്യക്തികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള പക്ഷപാതപരമായ ശ്രമങ്ങളിൽ, നിയമാനുസൃതമായ സർവേകളിൽ നിന്നുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്” എന്നു കമ്മീഷൻ പറയുന്നു.

2024ലെ പൊതുതെരഞ്ഞെടുപ്പിലെ വിവിധ സംഭവങ്ങൾ നിരീക്ഷിച്ച കമ്മീഷൻ, തെരഞ്ഞെടുപ്പിനുശേഷം ഗുണഭോക്തൃ അധിഷ്ഠിത പദ്ധതികൾക്കായി ഏതെങ്കിലും പരസ്യങ്ങൾ, സർവേ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ വ്യക്തികളെ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള ഏതൊരു പ്രവർത്തനവും ഉടനടി അവസാനിപ്പിക്കാനും അതിൽനിന്നു വിട്ടുനിൽക്കാനും എല്ലാ ദേശീയ-സംസ്ഥാന രാഷ്ട്രീയ കക്ഷികൾക്കും ഇന്നു നിർദേശം നൽകി (Link:  https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FztfbUTpXSxLP8g7dpVrk7%2FRgJnWIFoi%2FHESbtsL%2FSFvsIWBm5CVW8P%2FiquKm95vYSdOFtn933icz0MOeiesxvsQ%3D%3D )

തെരഞ്ഞെടുപ്പിനു ശേഷമുള്ള ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്യാൻ വ്യക്തിഗത വോട്ടർമാരെ ക്ഷണിക്കുന്ന/ആവശ്യപ്പെടുന്ന പ്രവൃത്തി, സമ്മതിദായകനും നിർദിഷ്ട ആനുകൂല്യവും പരസ്പരഇടപാടു വേണ്ടിവരുന്ന ബന്ധത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ധാരണ സൃഷ്ടിക്കുമെന്നും വോട്ടിനുള്ള പ്രതിഫലമെന്ന തരത്തിൽ ക്രമീകരണം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അതുവഴി പ്രലോഭനത്തിലേക്കു നയിക്കുമെന്നും കമ്മീഷൻ പറഞ്ഞു.

പൊതുവായ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ അനുവദനീയമായ മേഖലയിലാണെന്ന് അംഗീകരിച്ച കമ്മീഷൻ, ചുവടെയുള്ള പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന അത്തരം പ്രവർത്തനങ്ങൾ ആധികാരിക സർവേകളും രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ പദ്ധതികളിൽ ചേർക്കാനുള്ള പക്ഷപാതപരമായ ശ്രമങ്ങളും തമ്മിലുള്ള വ്യത്യാസം മറച്ചുവയ്ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. സാധ്യമായ വ്യക്തിഗത ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഗവണ്മെന്റ് പരിപാടികളെക്കുറിച്ചോ പാർട്ടി അജൻഡകളെക്കുറിച്ചോ അറിയിക്കാനുള്ള പ്രവർത്തനങ്ങൾ അല്ലെങ്കിൽ ശ്രമങ്ങൾ ഇതിലുൾപ്പെടുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 127 എ, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123 (1), ഐപിസി സെക്ഷൻ 171 (ബി) എന്നീ നിയമപരമായ വ്യവസ്ഥകൾക്കുള്ളിൽ അത്തരം പരസ്യങ്ങൾക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ കമ്മീഷൻ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും നിർദേശം നൽകി.

പട്ടിക 1:

1.      മൊബൈലിൽ മിസ്ഡ് കോളുകൾ നൽകിയോ ടെലിഫോൺ നമ്പറിൽ വിളിച്ചോ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്യാൻ വ്യക്തിഗത വോട്ടർമാരോട് ആഹ്വാനം ചെയ്യുന്ന പത്രപ്പരസ്യങ്ങൾ.

2.   വോട്ടർമാരുടെ പേര്, വയസ്സ്, വിലാസം, മൊബൈൽ നമ്പർ, ബൂത്ത് നമ്പർ, നിയോജക മണ്ഡലത്തിന്റെ പേര്, നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ആവശ്യപ്പെടുന്ന ഫോമിനൊപ്പം വരാനിരിക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ നൽകുന്ന ലഘുലേഖകളുടെ രൂപത്തിൽ ഗ്യാരന്റി കാർഡുകളുടെ വിതരണം.

3.   നിലവിലുള്ള ഒരു ഗവണ്മെന്റ് വ്യക്തിഗത ആനുകൂല്യ പദ്ധതി വിപുലീകരിക്കുന്നതിനായി ഭാവി ഗുണഭോക്താക്കളുടെ സാമൂഹ്യ-സാമ്പത്തിക സർവേയുടെ പേരിൽ വോട്ടർമാരുടെ പേര്, റേഷൻ കാർഡ് നമ്പർ, വിലാസം, ഫോൺ നമ്പർ, ബൂത്ത് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, നിയോജകമണ്ഡലത്തിന്റെ പേര്, നമ്പർ എന്നിങ്ങനെയുള്ള വിവരങ്ങൾ തേടുന്ന ഫോമുകളുടെ വിതരണം.

4.   വോട്ടർമാരുടെ പേര്, വിലാസം, ഫോൺ നമ്പർ, ബൂത്ത് നമ്പർ, നിയോജക മണ്ഡലത്തിന്റെ പേര്, നമ്പർ എന്നിങ്ങനെയുള്ള വിവരങ്ങൾ തേടി രാഷ്ട്രീയ കക്ഷികൾ/സ്ഥാനാർഥികൾ നടത്തുന്ന വെബ് പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ വെബ്/മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണം (വ്യക്തിഗത ആനുകൂല്യങ്ങൾ നേടാനോ അല്ലെങ്കിൽ അവരുടെ വോട്ടിംഗ് മുൻഗണന വെളിപ്പെടുത്താനോ ഇത് ആവശ്യപ്പെടുന്നുണ്ടാകാം).

5.   പേര്, ഭർത്താവിന്റെ/അച്ഛന്റെ പേര്, ബന്ധപ്പെടാനുള്ള നമ്പർ, വിലാസം തുടങ്ങിയ വോട്ടറുടെ വിശദാംശങ്ങൾ തേടുന്ന രജിസ്ട്രേഷൻ ഫോമിനൊപ്പം നിലവിലുള്ള വ്യക്തിഗത ആനുകൂല്യ പദ്ധതികളെക്കുറിച്ചുള്ള പത്രപരസ്യങ്ങളോ മറ്റു ഫോമുകളോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments