Sunday, November 24, 2024
Homeകേരളംവേനലവധിക്ക് വീട് പൂട്ടി പോയതിന് പിന്നാലെ മോഷ്ടാവ് മുൻവാതിൽ കുത്തിപ്പൊളിച്ചു വീട്ടിലുണ്ടായിരുന്ന 42 പവൻ മോഷ്ടിച്ചു

വേനലവധിക്ക് വീട് പൂട്ടി പോയതിന് പിന്നാലെ മോഷ്ടാവ് മുൻവാതിൽ കുത്തിപ്പൊളിച്ചു വീട്ടിലുണ്ടായിരുന്ന 42 പവൻ മോഷ്ടിച്ചു

തിരുവനന്തപുരം: വേനലവധിക്ക് വീട് പൂട്ടി പോയതിന് പിന്നാലെ മോഷ്ടാവ് മുൻവാതിൽ കുത്തിപ്പൊളിച്ചു വീട്ടിൽ ഉണ്ടായിരുന്ന 42 പവൻ മോഷ്ടിച്ചു. വിളപ്പിൽശാല കാവിൻപുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. ഞായറാഴ്ച രാത്രി ഒൻപതിനും തിങ്കളാഴ്ച ആറിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് മുൻ വാതിൽ പൊളിച്ചു അകത്തു കടന്ന ശേഷം കിടപ്പ്മുറിയിലെ അലമാര കുത്തിത്തുറന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മൽ, മാല, വളകൾ കുട്ടികളുടെ ബ്രേസ്‌ലെറ്റ് ഉൾപ്പെടെ 42 പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. സ്കൂൾ അവധിയായതിനാൽ തിരുമലയിൽ പിതാവിനൊപ്പമാണ് ജിസ്മിയുടെ താമസം. എല്ലാ ദിവസവും രാവിലെ വീട്ടിലെത്തി പിതാവും ജിസ്മിയും ചെടി നനയ്ക്കാനെത്തും. പതിവുപോലെ രാവിലെ ആറുമണിയോടെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. ശേഷം വിളപ്പിൽശാല പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു അന്വേഷണം തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments