Monday, December 23, 2024
Homeകേരളംഇത്തവണ എത്തിയിരിക്കുന്നത് എംപിയാകാൻ; സർവ്വേശ്വരനിൽ വിശ്വാസമുണ്ട്; സുരേഷ് ഗോപി.

ഇത്തവണ എത്തിയിരിക്കുന്നത് എംപിയാകാൻ; സർവ്വേശ്വരനിൽ വിശ്വാസമുണ്ട്; സുരേഷ് ഗോപി.

തൃശ്ശൂർ: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉറപ്പായും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടമാക്കി തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. എംപിയാകാനാണ് തൃശ്ശൂരിലേക്ക് വന്നിരിക്കുന്നത്. ഇക്കുറി തൃശ്ശൂരിൽ ആത്മവിശ്വാസം ഇരട്ടിയാണെന്നും, വിജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഇക്കുറി എംപിയാകാനാണ് എത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയെക്കാൾ മികച്ച രീതിയിൽ എംപിമാർക്ക് പ്രവർത്തിക്കാനുള്ള അന്തരീക്ഷമാണ് പാർട്ടി നൽകുന്നത്. തൃശ്ശൂരിൽ ഇക്കുറി ആത്മവിശ്വാസം ഇരട്ടിയാണ്. എങ്കിലും ജൂൺ നാല് വരെ കാത്തിരിക്കണം. ജനവിധി പ്രധാനമാണ്. ഈശ്വരനിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments