Tuesday, December 24, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 21 | ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 21 | ഞായർ

കപിൽ ശങ്കർ

🔹ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ, നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്ന് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

🔹കോഴിക്കോട് പെരുവയലില്‍ വീട്ടിലെ വോട്ടിന്റെ ഭാഗമായി ആളുമാറി വോട്ട് ചെയ്യിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ മാവൂര്‍ പൊലീസ് കേസെടുത്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ , ബിഎല്‍ഒ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ വരണാധികാരിയായ ജില്ലാ കളക്ടര്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പെരുവയല്‍ 84 നമ്പര്‍ ബൂത്തില്‍ 91കാരി പായംപുറത്ത് ജാനകിയമ്മയുടെ വോട്ട് 80കാരിയായ കോടശ്ശേരി ജാനകിയമ്മ എന്നയാളുടെ പേരില്‍ വീട്ടിലെത്തി മാറ്റി ചെയ്യിക്കുകയായിരുന്നു.

🔹സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24-ാം തീയതി വരെ ഉയര്‍ന്ന താപനില ഉണ്ടാകും. എന്നാല്‍ ചിലയിടങ്ങളില്‍ വേനല്‍ മഴ തുടരും. ഉച്ചയ്ക്കുശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടും. കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🔹പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ, കെ കെ ഹര്‍ഷീനയ്ക്ക് അടുത്ത മാസം അഞ്ചാമത്തെ ശസ്ത്രക്രിയ. തുടര്‍ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. വയറിനുള്ളില്‍ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടി. ഇത് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ.

🔹വീടിന്റെ ജപ്തി നടപടിക്കിടെ നെടുങ്കണ്ടത്ത് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്. ജപ്തി നടപടിക്കിടെ ഇവര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സിവില്‍ പൊലീസുദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു.

🔹ദൂരദര്‍ശന്‍ ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയ നടപടി ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാര്‍മികവുമാണെന്നും ആ തീരുമാനം തിരുത്തണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ദൂരദര്‍ശന്‍ ലോഗോയുടെ നിറം കാവിയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. ബിജെപിക്ക് വേണ്ടി ദൂരദര്‍ശനെ മാറ്റിയിരിക്കുന്നുവെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.

🔹കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 37.19 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് ഗോ​കു​ലം ഹൗ​സി​ല്‍ ഗോ​കു​ലിനെയാണ് (28) കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്‌​ക്വാ​ഡും തൃ​ക്കാ​ക്ക​ര പോ​ലി​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ബം​ഗ​ളൂ​രു​വി​ല്‍നി​ന്നു മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ഗോ​കു​ല്‍​. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ക്ക​നാ​ട്,കൊ​ല്ലം​കു​ടി​മു​ക​ള്‍ റോ​ഡി​ലു​ള്ള ഡ​യ​മ​ണ്ട് ഇ​ന്‍ ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

🔹ഒഡിഷയിലെ മഹാനദിയില്‍ ബോട്ട് അപകടത്തില്‍ ഏഴ് മരണം. വെള്ളിയാഴ്ച ജാര്‍സുഗുഡ ജില്ലയില്‍, 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിയുകയായിരുന്നു. ഇന്നലെ രാവിലെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു. യാത്രാമധ്യേ, ബോട്ട് കലങ്ങിയ വെള്ളത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

🔹ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ ജി​ല്ല​യി​ൽ 23 കാ​രി​യെ ബ​ന്ദി​യാ​ക്കി ഒ​രു മാ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ്ലാ​സ്റ്റി​ക് പൈ​പ്പും ബെ​ൽ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യും ക​ണ്ണി​ലും വാ​യി​ലും മു​ള​കു​പൊ​ടി എ​റി​യു​ക​യും തു​ട​ർ​ന്ന് പ​ശ ഉ​പ​യോ​ഗി​ച്ച് വാ​യ ഒ​ട്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ അ​യാ​ൻ പ​ഠാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.
പ്ര​തി​യു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കാ​ൻ താ​ക്കീ​ത് ചെ​യ്തി​രു​ന്ന​താ​യും മ​റ്റൊ​രി​ട​ത്തേ​ക്കു മ​ക​ളെ കൊ​ണ്ടു​പോ​യെ​ന്നും പ്ര​തി നി​ർ​ബ​ന്ധി​ച്ചാ​ണ് മ​ക​ളെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും യു​വ​തി​യു​ടെ അ​മ്മ പ​റ​ഞ്ഞു.
പ്ര​തി​യു​ടെ വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങി​യ യു​വ​തി​യെ കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു ശേ​ഷം പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി. യു​വ​തി​യു​ടെ പേ​രി​ലു​ള്ള സ്വ​ത്ത് എ​ഴു​തി​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പീ​ഡ​നം. പ്ര​തി​യു​ടെ കു​ടും​ബ​ക്കാ​രും യു​വ​തി​യെ ക്രു​ര​മാ​യി ആ​ക്ര​മി​ച്ചി​രു​ന്നു. യു​വ​തി​യെ ബ​ന്ദി​യാ​ക്കി​യ മു​റി​യി​ൽ നി​ന്ന് ഫെ​വി ക്വി​ക്ക്, ബെ​ൽ​റ്റ്, പ്ലാ​സ്റ്റി​ക് പൈ​പ്പ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

🔹കുവൈത്ത് സിറ്റി: കഞ്ചാവ് ചെടി വളർത്തുകയും വിൽപ്പനയ്ക്കായി സംഭരിക്കുകയും ചെയ്തയാൾ കുവൈത്തിൽ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കൽ നിന്ന് 45 കഞ്ചാവ് ചെടികളുടെ തൈകൾ, വിൽക്കാൻ തയ്യാറാക്കിയ നാല് കിലോഗ്രാം കഞ്ചാവ്, ഏകദേശം 37 കിലോഗ്രാം വിലപിടിപ്പുള്ള ലോഹങ്ങളും പണവും പിടിച്ചെടുത്തു. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന പണം സൂക്ഷിക്കാൻ തയ്യാറാക്കിയ ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെയും പിടിച്ചെടുത്ത വസ്‌തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

🔹2023-24 സാമ്പത്തിക വർഷത്തേയും 2024-25 മൂല്യനിർണ്ണയ വർഷത്തേയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയമാണ് ഇത്. 2024 ജൂലൈ 31 വരെ നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാം. കമ്പനിയിൽ നിന്നോ തൊഴിലുടമയിൽ നിന്നോ ഫോം 16 ലഭിച്ചു കഴിഞ്ഞാൽ ഐടിആർ ഫയൽ ചെയ്യാം. ഓൺലൈനായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ നൽകാനുള്ള വഴികൾ ഇതാ.

എങ്ങനെ ഓൺലൈനായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം?
ആദായനികുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.incometax.gov.in/iec/foportal/ എന്നതിലൂടെയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുക.

ഘട്ടം 1: ആദായ നികുതി വെബ്‌സൈറ്റ് https://www.incometax.gov.in/iec/foportal/ തുറന്ന് നിങ്ങളുടെ പാൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2: ഇതിനുശേഷം ഫയൽ ഇൻകം ടാക്സ് റിട്ടേണിൽ ക്ലിക്ക് ചെയ്യണം.

ഘട്ടം 3: അടുത്ത ഘട്ടത്തിൽ നിങ്ങൾ മൂല്യനിർണ്ണയ വർഷം തിരഞ്ഞെടുക്കണം. 2023-24 സാമ്പത്തിക വർഷത്തേക്കാണ് നിങ്ങൾ ഐടിആർ ഫയൽ ചെയ്യുന്നതെങ്കിൽ, നിങ്ങൾ അസസ്‌മെൻ്റ് ഇയർ (AY) 2024-25 തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഘട്ടം 4: ഇതിന് ശേഷം നിങ്ങൾ എന്താണെന്ന് രേഖപ്പെടുത്തണം. അതായത്, വ്യക്തി, HUF, മറ്റ് ഓപ്ഷനുകൾ എന്നിവ ലഭ്യമാകും. ഇതിൽ നിന്നും ‘വ്യക്തിഗത’ എന്നതിൽ ക്ലിക്ക് ചെയ്യാം.

ഘട്ടം 5: ഇതിന് ശേഷം ഐടിആർ തരം തിരഞ്ഞെടുക്കണം. ഇന്ത്യയിൽ 7 തരം ഐടിആ ഉണ്ട്. ഐടിആറിൻ്റെ 1 മുതൽ 4 വരെയുള്ള ഫോമുകൾ വ്യക്തികൾക്കും HUF-നുമുള്ളതാണ്.

ഘട്ടം 6: അടുത്ത ഘട്ടത്തിൽ നിങ്ങൾ ഐടിആറിൻ്റെ തരവും കാരണവും തിരഞ്ഞെടുക്കണം. അടിസ്ഥാന ഇളവുകളേക്കാൾ കൂടുതൽ നികുതി നൽകേണ്ട വരുമാനം പോലുള്ള ഓപ്ഷനുകൾ നിങ്ങൾ ഇവിടെ തിരഞ്ഞെടുക്കേണ്ടതുണ്ട്, താഴെ നൽകിയിരിക്കുന്ന ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യണം.

ഘട്ടം 7: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവിടെ നിങ്ങൾ പാൻ, ആധാർ, പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ എന്നിവ നൽകി സാദൂകരിക്കണം. ഇവിടെ നിങ്ങൾ വരുമാനം, നികുതി, ഇളവ് കിഴിവ് എന്നിവയുടെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇതിന് ശേഷം നിങ്ങളുടെ റിട്ടേൺ ഫയൽ ചെയ്യാൻ നിങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. .

ഐടിആർ ഓൺലൈനായി ഫയൽ ചെയ്യുന്നതിന് പാൻ, ആധാർ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ഫോം 16, സംഭാവന സ്ലിപ്പ്, നിക്ഷേപം, ഇൻഷുറൻസ് പോളിസി പേയ്മെൻ്റ് രസീതുകൾ, ഹോം ലോൺ പേയ്മെൻ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രസീത്.പലിശ സർട്ടിഫിക്കറ്റ് ഈ രേഖകൾ ആവശ്യമാണ്

🔹ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 67 റണ്‍സിന്റെ വമ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 32 പന്തില്‍ 89 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെയും 12 പന്തില്‍ 46 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 29 പന്തില്‍ 59 റണ്‍സെടുത്ത ഷഹ്ബാസ് അഹ്‌മ്മദിന്റേയും കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 18 പന്തില്‍ 65 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും 19.1 ഓവറില്‍ 199 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുള്ളു.

🔹തെന്നിന്ത്യയില്‍ തരംഗമായി മാറിയ ചിദംബരം ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. 200 കോടി നേട്ടവുമായി മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്. മെയ് 3 നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളില്‍ ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടത്തിന് പുറമെ എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്. 2006ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തില്‍ ഇതുവരെയിറങ്ങിയ സര്‍വൈവല്‍- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments