Monday, December 23, 2024
Homeസിനിമഭീമനർത്തകി - കഥകളിയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമ

ഭീമനർത്തകി – കഥകളിയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമ

അയ്മനം സാജൻ

തിലകൻ്റെ വ്യത്യസ്ത ചിത്രമായ അർദ്ധനാരിയിലൂടെ ശ്രദ്ധേയനായ ഡോ.സന്തോഷ് സൗപർണ്ണിക രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ഭീമനർത്തകി. ഏറയിൽ സിനിമാസിനു വേണ്ടി സജീവ് കാട്ടായി കോണം നിർമ്മിക്കുന്ന ഈ ചിത്രം കൃപാ നിധി സിനിമാസ് തീയേറ്ററിൽ എത്തിക്കും.

നാഷണൽ ഫിലിം അക്കാദമിയുടെ മികച്ച അഞ്ചു് അവാർഡുകൾ നേടിയ ഭീമനർത്തകി, കഥകളി പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന വ്യത്യസ്ത ചിത്രമാണ്. സ്വവർഗ്ഗ അനുരാഗികളുടെ തീഷ്ണമായ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. അർദ്ധനാരി ട്രാൻസ്ജെൻണ്ടർ വിഷയം അവതരിപ്പിച്ച് ഇന്ത്യ മുഴുവൻ ചർച്ച ചെയ്ത ചിത്രമായിരുന്നെങ്കിൽ, ഭീമ നർത്തകിയിൽ, സ്വവർഗ്ഗ അനുരാഗികളുടെ വ്യത്യസ്തമായ കഥയിലൂടെ, ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഡോ.സന്തോഷ് സൗപർണ്ണിക .

കലാക്ഷേത്ര എന്ന കഥകളി സംഘത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പരകായപ്രവേശത്തിനിടയിൽ ഭീമനായി പകർന്നാട്ടം നടത്തുകയാണ് പ്രധാന നടി. സ്വവർഗ്ഗ അനുരാഗിയായ നടി ദ്രൗപതിയെ കണ്ടെത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ കഥ വികസിക്കുന്നു. മഹാഭാരതത്തിലെ ആരും പറയാത്ത വ്യത്യസ്തമായ ഒരു കഥയാണ് ഈ ചിത്രത്തിനായി ഉപയോഗിച്ചത്.

സ്വവർഗ്ഗ അനുരാഗികൾക്ക് ഒരു ഇരിപ്പിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് താൻ ഈ ചിത്രം ചെയ്തതെന്ന് സംവിധായകൻ പറയുന്നു. ഭീമനായി, നർത്തകിയും, നടിയുമായ ശാലുമേനോൻ ആണ് വേഷമിട്ടിരിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ, കഥകളി ആചാര്യൻ ചാത്തുപണിക്കരെ പ്രൊഫ. അലിയാർ അവതരിപ്പിക്കുന്നു. ദൗപതി എന്ന കഥാപാത്രത്തെ അഡ്വ.വീണാ നായരും അവതരിപ്പിക്കുന്നു.

ഏറയിൽ സിനിമാസിനു വേണ്ടി സജീവ് കാട്ടായികോണം നിർമ്മിക്കുന്ന ഭീമനർത്തകി, തിരക്കഥ, സംഭാഷണം, സംവിധാനം – ഡോ.സന്തോഷ് സൗപർണ്ണിക ,ക്യാമറ – ജയൻ തിരുമല ,ഗാനങ്ങൾ – ഡോ.സന്തോഷ് സൗപർണ്ണിക, സംഗീതം – അജയ് തിലക് ,ഫാദർ.മാത്യു മാർക്കോസ്, ആലാപനം – അലോഷ്യസ് പെരേര, അമ്മു ജി.വി, എഡിറ്റിംഗ് – അനിൽ ഗണേശ്,കല – ബൈജുവിതുര, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീജിത്ത് വി.നായർ, ചമയം – ശ്രീജിത്ത് കുമാരപുരം, മേക്കപ്പ് – പ്രദീപ് വെൺപകൽ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – കൃപാനിധിസിനിമാസ്.

ശാലു മേനോൻ ,അഡ്വ.വീണാ നായർ, പ്രൊഫ. അലിയാർ, സംഗീതരാജേന്ദ്രൻ, അഡ്വ.മംഗളതാര, രാമു മംഗലപ്പള്ളി, ആറ്റുകാൽ തമ്പി ,സജിൻ ദാസ് , ഡോ.സുരേഷ് കുമാർ കെ.എൽ, ഡോ.സുനിൽ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments