Monday, December 23, 2024
Homeകേരളംമദ്യലഹരിയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

മദ്യലഹരിയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ട —മദ്യലഹരിയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി  രത്നാകരൻ (53) നാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്നു ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചിറ്റാർ കൊടുമുടി സ്വദേശിയും വെസ്റ്റ് കോളനി ഓലിക്കൽ വീട്ടിൽ താമസക്കാരനുമായിരുന്നു രത്നാകരൻ. രത്നാകരനെ നിലയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പമ്പ പോലീസ് ശാന്തമ്മയെ കസ്റ്റഡിയിലെടുത്തു. രത്നാകരനും ശാന്തമ്മയും മദ്യലഹരിയിൽ വാക്ക് തർക്കം നടന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വർഷം മെയ് മാസത്തിലും കൊല്ലം കടയ്ക്കലിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നിരുന്നു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സാജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വഴക്കിനിടെ പ്രിയങ്ക സാജുവിനെ തലയ്ക്കടിക്കുകയായിരുന്നു.അന്ന്               കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷമായി സാജുവും പ്രിയങ്കയും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments