Sunday, December 22, 2024
Homeഅമേരിക്കയുദ്ധം മറ്റൊരു ദിശയിലേക്കോ, ഇസ്രയേലിലേക്കു ഡെസൻകണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചു ഇറാൻ, ഡ്രോണുകൾ തകർത്തതായി യുഎസ്

യുദ്ധം മറ്റൊരു ദിശയിലേക്കോ, ഇസ്രയേലിലേക്കു ഡെസൻകണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചു ഇറാൻ, ഡ്രോണുകൾ തകർത്തതായി യുഎസ്

-പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: ഇസ്രയേൽ പലസ്‌തീൻ യുദ്ധം യുദ്ധം മറ്റൊരു ദിശയിലേക്കു നീങ്ങുന്നതായി സൂചന ഇസ്രയേലിലേക്കു ഡെസൻകണക്കിനു ഡ്രോണുകൾ വിക്ഷേപിച്ച തായി ഇറാൻ, ഇസ്രയേലിലേക്ക് ഇറാൻ വിക്ഷേപിച്ച ചില ആക്രമണ ഡ്രോണുകൾ യുഎസ് സേന തകർത്തതായി ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനും പേര് വെളിപ്പെടുത്താത്ത രണ്ട് യുഎസ് ഉദ്യോഗസ്ഥരും പറഞ്ഞു. ആക്രമണം തടയാനുള്ള ശ്രമം തുടരുകയാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇറാൻ 100 ഡ്രോണുകൾ പ്രയോഗിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അനായാസം വെടിവച്ചു വീഴ്ത്താവുന്ന ബാലിസ്റ്റിക് മിസൈലുകളെ കുറിച്ച് അതിൽ പരാമർശമില്ല, എന്നാൽ അവ ആക്രമണത്തിൻ്റെ ഭാഗമാണെന്ന് ഇറാൻ പറഞ്ഞു.അഭൂതപൂർവമായ പ്രതികാരനടപടിയുടെ ഭാഗമായി ഇറാൻ ഇസ്രായേലിന് നേരെ ഡസൻ കണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചതിന് ശേഷം ഞായറാഴ്ച പുലർച്ചെ ജെറുസലേമിൽ ബൂമുകളും വ്യോമാക്രമണ സൈറണുകളും മുഴങ്ങി.

“ഞങ്ങൾ ഭീഷണി നിരീക്ഷിക്കുകയാണ്,” ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി രാജ്യവ്യാപകമായി ടെലിവിഷൻ പ്രസംഗത്തിൽ അറിയിച്ചു.

ഏപ്രിൽ ഒന്നിന് സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഇറാനിയൻ കോൺസുലർ കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടതിന് ശേഷം ഇറാൻ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു. ഇസ്രായേൽ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

1979-ലെ ഇസ്‌ലാമിക വിപ്ലവം മുതലുള്ള ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്‌ക്കിടയിലും ഇറാൻ ആദ്യമായാണ് ഇസ്രായേലിനെതിരെ നേരിട്ട് സൈനിക ആക്രമണം നടത്തുന്നത് .

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments