Monday, December 23, 2024
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 12 | വെള്ളി...

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 12 | വെള്ളി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ഏതൊരാളുടേയും ശരീരവും മനസും അച്ചടക്കത്തിന് വിധേയമാകണം”.

മഹാത്മാ ഗാന്ധി

ലളിതമായ ജീവിതചര്യകൊണ്ട് പ്രശസ്തരായ വ്യക്തികളേറെയുള്ള രാജ്യമാണ് ഇന്ത്യ. നാം നമ്മുടെ ശീലങ്ങൾ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ്. മനസ്സിന്റെ നിയന്ത്രണത്തിലാണ് വ്യക്തിജീവിതങ്ങളുടെ അച്ചടക്കം. നാം ആർജ്ജിക്കുന്ന അറിവിൽ നിന്നാണ് നമ്മൾക്ക് തിരിച്ചറിവുണ്ടാകേണ്ടത്. ” ആശാനൊന്ന് പിഴച്ചാൽ ശിഷ്യന് അമ്പത്തൊന്നാന്നാണല്ലോ പഴമൊഴി”
ജനസംഖ്യ 40 കോടിയിൽ നിന്ന് 75 വർഷം കൊണ്ട് നൂറ്റി നാൽപത് കോടിയിലെത്തുകയും ചെയ്തിട്ടും സമൂഹത്തിലൊരു മാറ്റവും വന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.

ഇന്ന് സമൂഹത്തിൽ കാണുന്ന സംസ്കാരശൂന്യമായ സർവ്വ പ്രവൃത്തികൾക്കും കാരണം പൂർവികരുടെ വാക്കുകൾ അവഗണിക്കുന്നതിന്റെ അനന്തരഫലങ്ങളാണ്. മനുഷ്യർ കൺമോഹങ്ങളിൽപ്പെട്ടു മായകൊട്ടാരത്തിൽ ജീവിക്കുന്നയവസ്ഥയാണ്. അനുസരണ ജീവിത വിജയത്തിന്റെ പ്രധാന ഘടകമാണ്. മാതാപിതാക്കളെ, ഗുരുക്കന്മാരെയൊക്കെ ബഹുമാനിക്കുക സ്നേഹിക്കുക. ജീവിതമൊരു കണ്ണാടിപ്പാത്രം പോലെയാണ് സൂക്ഷിച്ചു ഉപയോഗിച്ചാൽ ഉടയാതെ കാക്കാം. ജീവിതരീതിയ്ക്കനുസരിച്ചു സാഹചര്യങ്ങൾക്ക് ഏറ്റക്കുറച്ചിലുമുണ്ടാകാം. എന്നിരുന്നാലും ചില പാരമ്പര്യം മൂല്യങ്ങൾ കരുതലോടെ സൂക്ഷിച്ചാൽ വിജയം ഉറപ്പാണ്.

ഏവർക്കും ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments