Tuesday, December 24, 2024
Homeകേരളംപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ.

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വീ​ട്ടി​ൽ​നി​ന്നു വി​ളി​ച്ചി​റ​ക്കി ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ൽ വെ​ച്ച് കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ കാ​മു​ക​ന​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല മേ​ൽ​വെ​ട്ടൂ​ർ ചാ​വ​ടി മു​ക്ക് എ​ച്ച്.​എ​സി​ന് സ​മീ​പം അ​ഴ​ക​ൻ വി​ള വീ​ട്ടി​ൽ ഹു​സൈ​ൻ (20), സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​ട​വ വെ​ൺ​കു​ളം ക​രി​പ്പു​റം വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം മാ​ട​ത്ത​റ വീ​ട്ടി​ൽ രാ​ഖി​ൽ (19), ഇ​ട​വ മാ​ന്ത​റ നൂ​റു​ൽ ഹു​ദ മ​ദ്​​റ​സ​ക്ക് സ​മീ​പം കി​ഴ​ക്കേ ല​ക്ഷം​വീ​ട്ടി​ൽ കെ. ​ക​മാ​ൽ (18) എ​ന്നി​വ​രെ​യാ​ണ് കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​തി​നാ​റു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​പ​രി​ച​യ​പ്പെ​ട്ട ഒ​ന്നാം പ്ര​തി ഹു​സൈ​ൻ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്നു വി​ളി​ച്ചി​റ​ക്കി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യും പൊ​ലീ​സ് പ​റ​യു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ത്ത കി​ളി​മാ​നൂ​ർ പൊ​ലീ​സ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കി​ളി​മാ​നൂ​ർ സി.​ഐ ബി. ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments