ന്യൂ യോർക്ക്: ഫൊക്കാനയുടെ 2024 -2026 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 19 ന് വെള്ളിയാഴിച്ച രാവിലെ 8 മണി മുതല്‍ കൺവൻഷൻ വേദിയായ നോർത്ത് ബെഥസ്ഡ മോണ്ട്ഗോമറി കൗണ്ടി കൺവെൻഷൻ സെന്റർ അറ്റ് മാരിയറ്റിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണെന്ന് തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.
2022 ൽ അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മെയ് 1 ന് മുൻപായി അയച്ചു കൊടുക്കുന്നതാണെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് പത്രകുറുപ്പില്‍ അറിയിച്ചു. ഫ്‌ലോറിഡയില്‍ നിന്നുള്ള ഫൊക്കാന മുൻ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് , ട്രസ്റ്റീ ബോര്‍ഡ് മെംബർ ജോജി തോമസ് എന്നിവര്‍ ഇലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ ആണ്. ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2024 -2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും കുറ്റമറ്റതും ആയിരിക്കുമെന്ന് മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരും, അംഗത്വം പുതുക്കുന്നതിന് അംഗ സംഘടനകള്‍കും അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും fokanaonline.org