സൈബര്‍ തട്ടിപ്പുകളില്‍ വീഴരുത് മുന്നറിയിപ്പുമായി കേരള പൊലീസ്.
ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്ക് വയ്ക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. ഒടിപി, പാസ്‌വേഡ് തുടങ്ങിയവ ആവശ്യപ്പെട്ട് വിളിക്കുന്നവരുടെ വഞ്ചനയില്‍പ്പെടരുത്. ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളോ പാസ്‌വേഡ്, ഒടിപി എന്നിവ ഫോണില്‍ ആവശ്യപ്പെടാറില്ല.
ഫേസ് ബുക്ക് പേജിൽ കേരള പൊലീസ് നിർമ്മിച്ച ഹ്രസ്വചിത്രത്തിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ട്രേഡിങ് പ്ലാറ്റ്ഫോമുകളിലെ നിക്ഷേപത്തെക്കുറിച്ചും മുന്നറിയിപ്പുണ്ട്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുതെന്നും നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്നും പോസ്റ്റിൽ പറയുന്നു. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം എന്നും പൊലീസ് വ്യക്തമാക്കി.