Friday, December 27, 2024
Homeകേരളംമൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി, തത്ക്ഷണം മരിച്ചു.

മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി, തത്ക്ഷണം മരിച്ചു.

കൊട്ടിയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments