Friday, December 27, 2024
Homeഅമേരിക്കഷിക്കാഗോ കൈരളി ലയണ്‍സിന്റെ സ്പ്രിംഗ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 30-ന്

ഷിക്കാഗോ കൈരളി ലയണ്‍സിന്റെ സ്പ്രിംഗ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 30-ന്

ജോസ് മണക്കാട്ട്

ഷിക്കാഗോ: കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈവരുന്ന മാര്‍ച്ച് 30-ാം തീയതി ഡസ്‌പ്ലെയിന്‍സിലുള്ള ഫീല്‍ഡ്മാന്‍ ജിമ്മില്‍ വച്ച് കൈരളി ലയണ്‍സിന്റെ മൂന്നാമത് സ്പ്രിംഗ് വോലിബോള്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.

അന്തരിച്ച വോളിബോള്‍ കായികപ്രേമി ഏബ്രഹാം ടി. മാത്യുവിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് വേദിയൊരുങ്ങുന്നത്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിലധികം വോളിബോള്‍ കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.

ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിവിധ തലത്തിലുള്ള മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. നാല്‍പ്പത് വര്‍ഷത്തിലധികമായി നിലകൊള്ളുന്ന കൈരളി വോളിബോളില്‍ അഭിരുചിയുള്ള യുവതലമുറയ്ക്ക് പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്ലബ് പ്രസിഡന്റ് പ്രിന്‍സ് തോമസ്, സെക്രട്ടറി ബിജോയ് കാപ്പന്‍, ട്രഷറര്‍ നിമ്മി തുരുത്തിവേലല്‍, വൈസ് പ്രസിഡന്റ് സനീഷ് തോമസ്, ജോയിന്റ് സെക്രട്ടറി ഷിബു, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായ സിബി കദളിമറ്റം, റിന്റു ഫിലിപ്പ്, റയാന്‍ തോമസ്, മാത്യു തട്ടാമറ്റം എന്നിവരുമായി ബന്ധപ്പെടുക.

ജോസ് മണക്കാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments