Saturday, November 23, 2024
Homeഇന്ത്യതെറ്റുപറ്റി മാപ്പ്' പതഞ്ജലിയുടെ പരസ്യത്തിൽ മാപ്പപേക്ഷിച്ച് കമ്പനി *

തെറ്റുപറ്റി മാപ്പ്’ പതഞ്ജലിയുടെ പരസ്യത്തിൽ മാപ്പപേക്ഷിച്ച് കമ്പനി *

പതഞ്ജലി ആയുർവേദിൻ്റെ തെറ്റിധരിപ്പിക്കുന്ന പരസ്യത്തിൽ മാപ്പ് പറഞ്ഞ് കമ്പനി. മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ വ്യാഴാഴ്ച സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടിപ്പിച്ചു. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ബാബാ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും രണ്ടാഴ്ചയ്ക്കുള്ളിൽ നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനും രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനിയുടെ അതിവേഗ പ്രതികരണം.

കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാരോപിച്ച് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കരുതെന്നും കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസിന് മറുപടിയായി പതഞ്ജലി സുപ്രീം കോടതിയിൽ നിരുപാധിക മാപ്പ് പറയുകയും ചെയ്തു.

ഫെബ്രുവരി 27-ന് രക്തസമ്മർദ്ദം, പ്രമേഹം, സന്ധിവാതം, ആസ്ത്മ, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കായി പതഞ്ജലി ആയുർവേദ് നിർമ്മിക്കുന്ന മരുന്നുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സുപ്രീം കോടതി വിലക്കേർപ്പെടുത്തിയിരുന്നു. പതഞ്ജലി ആയുർവേദിനും ആചാര്യ ബാലകൃഷ്ണനുമെതിരെ കോടതി അലക്ഷ്യ നോട്ടീസും അയച്ചു.

2023 നവംബറിൽ, മെഡിക്കൽ ഫലപ്രാപ്തിയെക്കുറിച്ചോ വൈദ്യശാസ്ത്രത്തെ വിമർശിക്കുന്നതിനോ എന്തെങ്കിലും പ്രസ്താവനകളോ അടിസ്ഥാനരഹിതമായ അവകാശ വാദങ്ങളോ ഉന്നയിക്കില്ലെന്ന് കമ്പനി സുപ്രീം കോടതിക്ക് ഉറപ്പ് നൽകി. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കമ്പനി തുടർന്നും നൽകി.

2023 നവംബറിന് ശേഷം പുറത്തിറക്കിയ പരസ്യങ്ങളിൽ “പൊതുവായ പ്രസ്താവനകൾ” മാത്രമേ ഉള്ളൂവെങ്കിലും അശ്രദ്ധമായി “കുറ്റപ്പെടുത്തുന്ന വാക്യങ്ങൾ” ഉൾപ്പെടുത്തിയതായി പതഞ്ജലി സത്യവാങ്മൂലത്തിൽ പറഞ്ഞു. 2023 നവംബർ മുതലുള്ള സുപ്രിം കോടതി ഉത്തരവിനെക്കുറിച്ച് അറിയാത്ത പതഞ്ജലിയുടെ മീഡിയ ഡിപ്പാർട്ട്‌മെൻ്റാണ് പരസ്യങ്ങൾ ചെയ്തതെന്നുമായിരുന്നു വാദം.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments