Friday, October 18, 2024
Homeഅമേരിക്കഫിലഡൽഫിയ സെപ്റ്റ ബസ് സ്റ്റോപ്പിൽ കൂട്ട വെടിവയ്പ്പ് നടത്തിയ നാലാമത്തെ പ്രതിയെ വെർജീനിയയിൽ നിന്നും അറസ്റ്റ്...

ഫിലഡൽഫിയ സെപ്റ്റ ബസ് സ്റ്റോപ്പിൽ കൂട്ട വെടിവയ്പ്പ് നടത്തിയ നാലാമത്തെ പ്രതിയെ വെർജീനിയയിൽ നിന്നും അറസ്റ്റ് ചെയ്തു

നിഷ എലിസബത്ത്

ഫിലഡൽഫിയ – ഫിലഡൽഫിയയിലെ സെപ്‌റ്റ ബസ് സ്റ്റോപ്പിൽ നടന്ന കൂട്ട വെടിവയ്പിലെ നാലാമത്തെ പ്രതിയെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു.

വിർജീനിയയിലെ അലക്സാണ്ട്രിയയിൽ വച്ചാണ് അസിർ ബൂൺ (17)നെ യുഎസ് മാർഷൽസ് സർവീസിലെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. മാർച്ച് ആറിന് ഫിലഡൽഫിയയിലെ ബർഹോം സെക്ഷനിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ വെടിവയ്പ്പിൽ കൊലപാതക ശ്രമത്തിലെ പ്രതിയാണ്.

അലക്സാണ്ട്രിയയിലെ സീറ്റൺ അവന്യൂവിലെ ഒരു അപ്പാർട്ട്മെൻ്റിൽ ഫിലഡൽഫിയയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിലുണ്ട്.

മാർച്ച് 12 ന് അക്കാദമി റോഡിലെ 12000 ബ്ലോക്കിലുള്ള ഒരു ബന്ധുവിൻ്റെ വീട്ടിൽ വച്ചാണ് ജെർമഹദ് കാർട്ടർ (19) അറസ്റ്റിലായത്. ജമാൽ ടക്കർ(18), അഹ്നൈൽ ബഗ്സ്(18)എന്നിവർ സംഭവസ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് പ്രതികൾക്കെതിരെയും കൊലപാതകശ്രമം, ക്രൂരമായ ആക്രമണം, മറ്റ് നിരവധി കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ട്. ഷൂട്ടിംഗിന് ഉപയോഗിച്ച മോഷ്ടിച്ച വാഹനം ഓടിച്ചതായി ആരോപിക്കപ്പെടുന്ന ടക്കർ 16.1 മില്യൺ ഡോളറിൻ്റെ ജാമ്യത്തിലാണ്. ബഗ്‌സ് 16 മില്യൺ ഡോളറിൻ്റെ ജാമ്യത്തിലാണ്, കാർട്ടർ 4 മില്യൺ ഡോളറിൻ്റെ ജാമ്യത്തിലാണ്.

മാർച്ച് 6 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നിരവധി നോർത്ത് ഈസ്റ്റ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ കോട്ട്‌മാൻ, റൈസിംഗ് സൺ അവന്യൂവുകളിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് വെടിവയ്‌പ്പ് ഉണ്ടായതെന്ന് പോലീസ് പറയുന്നു.

പരിക്കേറ്റ വിദ്യാർത്ഥികളിൽ 15 നും 17 നും ഇടയിൽ പ്രായമുണ്ട്. ഇരകളിൽ ഒരാളായ 16 വയസ്സുള്ള ആൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഇയാളായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു. അപകടത്തിൽപ്പെട്ട എല്ലാവരുടെയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.

വെടിവെപ്പിന് ശേഷം പുറത്തുവന്ന നിരീക്ഷണ വീഡിയോ മൂന്ന് ഷൂട്ടർമാർ നീല ഹ്യുണ്ടായ് കാറിൽ നിന്ന് പുറത്തുകടന്ന് വെടിയുതിർക്കുന്നതാണ്.
അന്നു വൈകുന്നേരം ഓൾനിയിൽ, വെടിവെപ്പ് നടത്തിയവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് വാഹനങ്ങൾ പോലീസ് കണ്ടെത്തി.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments