Sunday, November 24, 2024
Homeഇന്ത്യമോദിയുടെ റോഡ് ഷോയിൽ സ്കൂൾ കുട്ടികൾ: ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കുമെതിരെ നടപടിക്ക് ഉത്തരവിട്ടു*

മോദിയുടെ റോഡ് ഷോയിൽ സ്കൂൾ കുട്ടികൾ: ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കുമെതിരെ നടപടിക്ക് ഉത്തരവിട്ടു*

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂർ റോഡ്‌ ഷോയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിക്ക് നിർദ്ദേശം. ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാനാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നൽകിയത്. കുട്ടികൾക്കൊപ്പം പോയ അധ്യാപകർക്കെതിരെയും നടപടി വേണം. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡിഇഒ നിർദ്ദേശിച്ചു.

നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായിബാബ കോളനി ജംഗ്ഷനിൽ സ്കൂൾ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും
അൻപതോളം വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം എത്തിയതാണ് വിവാദമായത്. ശ്രീ സായിബാബ വിദ്യാലയ അധികൃതർ ആവശ്യപ്പെട്ടതിനാലാണ് റോഡ്ഷോയിൽ പങ്കെടുത്തതെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഡിഇഒ,കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി റിപ്പോർട്ട് നൽകി.

ഹെഡ് മാസ്റ്റർക്കും കുട്ടികൾക്കൊപ്പം പോയ ജീവനക്കാർക്കുമെതിരെ കർശന നടപടി എടുക്കാനാണ് നിർദ്ദേശം. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോർട്ട് നൽകാനും സ്കൂൾ മാനേജ്മനെർറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരസൻ പറഞ്ഞു.

അതേസമയം റോഡ് ഷോയുടെ സമാപനത്തിൽ 1998ലെ ബോംബ് സ്ഫോടനത്തിൽ മരിച്ചവർക്ക് മോദി ആദരമർപ്പിച്ചതിനെതിരെ ഡിഎംകെ രംഗത്തെത്തി. ഗുജറാത്ത് കലാപത്തിൽ മരിച്ചവർക്കും മോദി ആദരം അർപ്പിക്കുമോയെന്ന് പാർട്ടി വക്താവ് ശരവണൻ അണ്ണാദുരൈ ചോദിച്ചു . തെരഞ്ഞെടുപ്പ് സമയത്തെ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ തമിഴ്നാട്ടിൽ വിജയിക്കില്ലെന്ന് ഡിഎംകെ ഐടി വിംഗും പ്രതികരിച്ചു.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments