ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ന് പൊങ്കാലയുടെ പുണ്യത്തിലേക്ക് മനസ്സ്
ഉണരുവാനുള്ള ദിവസങ്ങൾ സമാഗതമാകുകയാണ്. ആറ്റുകാൽ അമ്മക്ക്
പൊങ്കാല അർപ്പിക്കുവാൻ സ്ത്രീകളുടെ മനസ്സും ശരീരവും തയ്യാറാവുകയാണ്.
ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ തലേ ദിവസം പോയി അനുവാദം വാങ്ങി പൊങ്കാലയിടുന്നത് മഹത്തായ കാര്യമാണ്.
പൊങ്കാലയുടെ തലേ ദിവസം വൈകിട്ട് തന്നെ റോഡിലൊക്കെ ഇഷ്ടിക നിരത്തി വെച്ചിരിക്കുന്നത് കണ്ടു, അതിന് സമീപം സ്ത്രീകൾ ഇരിക്കുന്നതും, രാത്രിയിൽ ഫുട്പാത്തിൽ തന്നെ പലരും കിടന്നു ഉറങ്ങുന്നതും കണ്ടു, ഇവരൊക്കെ അല്ലേ യഥാർത്ഥ ഭക്തർ. ഞങ്ങൾ അടുപ്പു കൂട്ടുവാനുള്ള ഇഷ്ട്ടികയും കലവും വാങ്ങി കലത്തിൽ വെള്ളം ഒഴിച്ചു നോക്കി കലത്തിന് പൊട്ടൽ ഉണ്ടോ എന്നറിയാൻ രാത്രി തന്നെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിൻ്റെ മുന്നിലെ റോഡിൻ്റെ സൈഡിൽ ഇഷ്ട്ടിക കൊണ്ട് അടുപ്പ് കൂട്ടി വെച്ച്.
രാവിലെ പഴവങ്ങാടി ഗണപതിയെ കണ്ടുതൊഴുതു തേങ്ങ ഉടച്ചു ജനസമുദ്രമായിരുന്നു
അവിടം, തിക്കിലും തിരക്കിലുമായിരുന്നങ്കിലും ഭഗവാനെ കണ്ടു തൊഴാൻ കഴിഞ്ഞു.
പൊങ്കാല അടുപ്പു കൂട്ടി, കലത്തിൽ ചന്ദനം തേച്ചു, ജമന്തിപ്പുവിൻ്റെ മാല ആ കലത്തിന് ചുറ്റി വെച്ചു പൊങ്കാല അടുപ്പു കത്തിക്കുവാൻ ഉള്ള സമയം ആണെന്നു ഉള്ള നിർദ്ദേശം അനൗൺസ്മെൻ്റിലൂടെ അറിയിപ്പുണ്ടായി.
ഓരോ സ്ത്രീകളും ആചാര്യൻമാരായി. അമ്മേ ദേവീ എന്ന പ്രാർത്ഥനയോടെ പണ്ടാരടുപ്പിൽ തീ കൂട്ടി, ചൂട്ടയും കൊതുമ്പും വെച്ചു തീ കത്തിച്ചു അമ്മയ്ക്ക് നിവേദ്യം തയ്യാറാക്കി തെരക്കലരിയും ശർങ്കരയും കൊണ്ടു ഉണ്ടാക്കിയതായിരുന്നു. പക്ഷേ മറ്റു ചിലർ അട പോലുള്ള അപ്പവും അമ്മക്ക് നിവേദ്യമാക്കി വെച്ചിരുന്നു കലത്തിൽ നിന്നു അരി തിളച്ചു മറിയുമ്പോൾ വായ്ക്കുരവ ഇടുന്ന ശബ്ദവും, അമ്മേ ദേവി എന്ന മന്ത്രധ്വനിയും മുഴങ്ങി കൊണ്ടിരുന്നു.
കത്തിജ്വലിക്കുന്ന കുംഭമാസത്തിലെ സൂര്യൻ്റെ കീഴെ നിന്നും അടുപ്പിലെ അഗ്നി ജാലകളെ നേരിട്ടും, ചൂടും എല്ലാം മറന്നു സ്ത്രീകളുടെ ഭക്തിനിർഭരമായ ആ കാഴ്ചയിൽ തന്നെ സ്ത്രീകളിൽ എത്രത്തോളം ശക്തി നിറഞ്ഞിരിക്കുന്നതിൻ്റെ തെളിവും കൂടിയാണ്. ഉച്ചക്ക് 2.30 ന് തീർത്ഥം തളിച്ചു പൊങ്കാല നിവേദ്യം അടുപ്പിൽ നിന്ന് ഇറക്കി എല്ലാവരും പ്രാർത്ഥനയോടെ കഴിച്ചു ആ നിവേദ്യം തീർന്നാൽ കലം വീട്ടിലേക്ക് കൊണ്ടുപോകാം. അതിൽ അരി ഇട്ടു വെക്കുകയോ തുളസി ചെടി നടുകയോ ചെയ്യാം.
തുടരും…