Friday, December 27, 2024
Homeഅമേരിക്കലയാളീ മങ്ക ഹണി ജോസഫ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി മത്സരിക്കുന്നു

ലയാളീ മങ്ക ഹണി ജോസഫ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി ഫൊക്കാന മലയാളീ മങ്ക വിജയിയും , പ്രശസ്‌ത നർത്തകിയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ ഹണി ജോസഫ് മത്സരിക്കുന്നു.

ഫൊക്കാന ഫ്ലോറിഡ കൺവെൻഷനിൽ മലയാളീ മങ്ക മത്സരത്തിൽ വിജയിച്ച ഹണി ജോസഫ് നയാഗ്ര മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകയും , അസോസിയേഷന്റെ കല സംകാരിക രംഗത്ത് നിറസാനിദ്യമാണ്. കാനഡയിൽ എത്തുന്നതിനു മുൻപ് കോളേജ് തലത്തിലും ഇന്റർ കോളേജ് തലത്തിലും ഡാൻസ് മത്സരങ്ങളിലുംൽ പങ്കെടുത്തു വിജയിയായ ഹണി ജോസഫ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഡാൻസിൽ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ കലാകാരിയാണ് .അതോടൊപ്പം തന്നെ മോണോ ആക്ട് , ഡ്രാമ എന്നികലകളിലും കോളേജുകളിൽ തിളങ്ങി നിന്ന അവർ നല്ല ഒരു മോഡൽ കൂടിയാണ്.

നര്‍ത്തകി, ഡാൻസ് കൊറിയോഗ്രാഫർ,പാട്ടുകാരി , സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ കോളേജുകളിൽ തിളങ്ങിയതിന് ശേഷമാണ് അവർ കാനഡയിലേക്ക് പ്രവാസിയായി എത്തുന്നത്. അറിയപ്പെടുന്നകലാകാരിയായി വളർന്നു, നിരവധി വേദികളിൽ വിധകലാരൂപങ്ങളിൽ അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച അവർ നിരവധി പുരസ്കരങ്ങളും വാരികൂട്ടിയിട്ടുണ്ട്.
.
മികച്ച പ്രസംഗിക, അവതാരിക, ഗായിക , മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് കാനഡക്കാരുടെ അഭിമാനമായ ഹണി ജോസഫ് ‘. ഫാർമസിയിൽ Dr. MGR മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും കാനഡയിൽ കെമിക്കൽ ലബോറട്ടറി അനാലിസിസിൽ ഉപരിപഠനവും ചെയ്യുന്ന ഹണി ജോസഫ് ജനിച്ചത് പാലായിൽ ആണെങ്കിലും വളർന്നത് സുൽത്താൻ ബത്തേരിയിൽ ആണ്.

അമേരിക്കൻ-കാനഡ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ഹണി ജോസഫ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും, കരിയറും കലക്കും , സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് ഹണി ജോസഫ്. അവരുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .ഹണി ജോസഫിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ഹണി ജോസഫിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കാനഡയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ഹണി ജോസഫിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ് ,ജെയിൻ തെരേസ,ജെർമി തോമസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ ഹണി ജോസഫിന് വിജയാശംസകൾ നേർന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments