Saturday, December 28, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

തുളസി വിത്ത് പാനീയം അല്ലെങ്കില്‍ ബേസില്‍ സീഡ് ഡ്രിങ്ക് എന്നൊക്കെ അറിയപ്പെടുന്ന ബേസില്‍ സീഡ് വാട്ടര്‍, തുളസി വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഉണ്ടാക്കുന്ന ഒരു പാനീയമാണ്. ബേസില്‍ വിത്ത് വെള്ളം ആരോഗ്യകരവും പോഷകപ്രദവുമാണ്.

തുളസി വിത്തുകളില്‍ നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ നല്ല ഉറവിടമാണ് തുളസി വിത്തുകള്‍. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകള്‍ (വിറ്റാമിന്‍ കെ പോലുള്ളവ), ധാതുക്കള്‍ (കാത്സ്യം പോലുള്ളവ), ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ തുളസി വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്.

തുളസി വിത്ത് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിറയ്ക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. ആരോഗ്യകരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് ശരിയായ ജലാംശം നിര്‍ണായകമാണ്. തുളസി വിത്ത് വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മലബന്ധം തടയാനും ഇവ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ തുളസി വിത്ത് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും.

തുളസി വിത്ത് വെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് തുളസി വിത്ത് വെള്ളം. ഇവ പതിവായി കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ തുളസി വിത്ത് വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. തുളസി വിത്തുകളിലെ ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും.

തുളസി വിത്ത് വെള്ളം കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments