Thursday, December 26, 2024
Homeഅമേരിക്കമലയാളീ അസോസിയേഷൻ ഓഫ് ടാമ്പയുടെ വിമൻസ് ഫോറം "SHE - MAT " അന്താരാഷ്ട്ര വനിതാദിനം...

മലയാളീ അസോസിയേഷൻ ഓഫ് ടാമ്പയുടെ വിമൻസ് ഫോറം “SHE – MAT ” അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആഘോഷിച്ചു !

അനഘ വാരിയർ

അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ചു മലയാളീ അസോസിയേഷൻ ഓഫ് ടാമ്പയുടെ വിമൻസ് ഫോറം ആയ SHE – MAT നടത്തിയ “High Tea ” പ്രൗഢ ഗംഭീരമായി . പരിപാടിയിൽ വനിതാ ഫോറം ചെയർ അനു ഉല്ലാസ് സ്വാഗതം ആശംസിച്ചു . ഇതിനെ തുടർന്ന് “Empress Tea Room ” ആണ് പരമ്പരാഗത രീതിയിൽ ഹൈ ടി , SHE – MAT നു വേണ്ടി ഒരുക്കിയത് . തുടർന്ന് രെമ്യ നോബിൾ, ആശാ മേനോൻ തുടങ്ങിയവർ ചേർന്ന് ആലപിച്ച ഗാനങ്ങളും , സിസ്സ ആൻസൺ , അനു ജിതിൻ, ശ്രീന ടെൻസൺ എന്നിവർ നേതൃത്വം കൊടുത്ത വിവിധ പരിപാടികളും., അപ്രതീക്ഷിത സമ്മാനങ്ങളും ഇത്തവണത്തെ വനിതാ ദിനാഘോഷങ്ങളുടെ മാറ്റുകൂട്ടി .

അനു ഉല്ലാസ് നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികൾ അവസാനിച്ചു . ഫിലിപ്പ് ഡാനിയേൽ ശബ്ദ സംയോജനവും, നിർവഹിച്ചപ്പോൾ, പിക്സൽ റൈഡേഴ്‌സ് മീഡിയ (Pixel Riders Media) ഔദ്യോഗികമായി പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തുകയുമുണ്ടായി.

അനു ഉല്ലാസ് (ചെയർ), മാർഷ കൊരട്ടിയിൽ (സെക്രട്ടറി ) റെബേക്ക എബ്രഹാം , ലാലി ചാക്കോ, അനീഷ ജോസഫ്, സുനി ആലുമൂട്ടിൽ, പ്രീത ജോർജ്ജ് , ബിജി ജിനോ, രശ്മി മേനോൻ , നിഷ ഫിലിപ്പ് , ഷിബി ഫിലിപ്പ്, അന്ന ഇവിൻ , രജനി മോഹൻ , അനിതാ കണ്ടാരപ്പറമ്പിൽ എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

SHE MAT , വനിതകൾക്ക് സംഘടിക്കാനും , സാമൂഹികമായി അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാനും, പിന്തുണയേകാനും കെല്പുള്ള ഒരു ശബ്ദമായി മാറ്റിയെടുക്കുക എന്നതാണ് ലക്‌ഷ്യം എന്ന് അനു ഉല്ലാസ് അഭിപ്രായപ്പെട്ടു.

Photo Courtesy : Pixel Riders Media

അനഘ വാരിയർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments