ഇതാണ് മോദിയുടെ ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ ‘ഇരട്ടച്ചങ്കൻ തുരങ്കം. ചൈനയുടെ ചങ്കുനീറ്റും സെല ടണൽ.ചൈന അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സെല ടണൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്‌ക്ക് ഏറെ പ്രധാനമാണ്. കൊടുങ്കാറ്റു വന്നാലും പേമാരി വന്നാലും ഇനി ഇവിടെ അതിവേഗതയിലുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ഉറപ്പായി. അക്ഷരാർത്ഥത്തിൽ ചൈന കൂടുതൽ പ്രതിരോധത്തിലായെന്ന് സാരം. സെല ടണലിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഇന്ത്യ-ചൈന അതിർത്തിയിലെ കിഴക്കൻ മേഖലയിലേക്കുള്ള മികച്ച പ്രവേശനത്തിനായി അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ സ്ഥാപിച്ച സേല ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍തു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കമാണിത്. 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ തുരങ്കം തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കും.
ചൈന അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സെല ടണൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്‌ക്ക് ഏറെ പ്രധാനമാണ്. കൊടുങ്കാറ്റു വന്നാലും പേമാരി വന്നാലും ഇനി ഇവിടെ അതിവേഗതയിലുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ഉറപ്പായി. അക്ഷരാർത്ഥത്തിൽ ചൈന കൂടുതൽ പ്രതിരോധത്തിലായെന്ന് സാരം.