Saturday, November 23, 2024
Homeസിനിമമൂന്നാമത് ഫെഫ്ക ഇന്റർനേഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികളെ പ്രഖ്യാപിച്ച് അവാർഡുകൾ വിതരണം ചെയ്തു.

മൂന്നാമത് ഫെഫ്ക ഇന്റർനേഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികളെ പ്രഖ്യാപിച്ച് അവാർഡുകൾ വിതരണം ചെയ്തു.

കൊച്ചി : എറണാകുളം ടൗൺഹാളിൽ വെച്ച് മൂന്നാമത് ഫെഫ്ക ഇന്റർനേഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികളെ പ്രഖ്യാപിച്ച് അവാർഡുകൾ വിതരണം ചെയ്തു . സംഗീത സംവിധായകനും ഗായകനുമായ അൽഫോൻസ് ജോസഫിന്റെ സംഗീത വിരുന്നോടെ ആരംഭിച്ച വർണ്ണാഭമായ പുരസ്‌കാര വിതരണ സന്ധ്യയിൽ ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയായിരുന്നു . ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ രൺജി പണിക്കർ അധ്യക്ഷത വഹിച്ചു . ജി എസ്‌ വിജയൻ സ്വാഗതവും ബൈജുരാജ് ചേകവർ നന്ദിയും പറഞ്ഞു .

407 ചിത്രങ്ങളിൽ നിന്ന് ഫൈനലിൽ എത്തിയ 38 ചിത്രങ്ങളുടെ അണിയറക്കാർക്ക്‌ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നൽകി ആദരിച്ചു . 38 ചിത്രങ്ങളിൽ നിന്നുള്ള 20 വിജയികൾക്ക് ശില്പവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും മലയാള സിനിമയിലെ പ്രമുഖർ ചേർന്ന് വിതരണം ചെയ്തു. ഫൈനൽ ജൂറിയെ പ്രതിനിധീകരിച്ച് എഡിറ്റർ മനോജ് കണ്ണോത്ത് മേളയിൽ പങ്കെടുത്ത ചിത്രങ്ങളെകുറിച്ച് അവലോകനം നടത്തി .

ടൊവിനോ തോമസ് , ബി ഉണ്ണികൃഷ്ണൻ , രൺജി പണിക്കർ , ജി എസ്‌ വിജയൻ , ജീത്തു ജോസഫ് , എസ്‌ എൻ സ്വാമി , സോഹൻ സീനുലാൽ , എ കെ സാജൻ , എം പത്മകുമാർ , ജിനു എബ്രഹാം , സലാം ബാപ്പു , ഷൈജു കുറുപ്പ് , അതിഥി രവി , റോണി ഡേവിഡ് , ശ്യാം മോഹൻ , മിനി ഐ ജി , മാളു എസ്‌ ലാൽ , സോഫിയ ജോസ് എന്നിവർ അവാർഡുകൾ നൽകി .

ഒന്നും രണ്ടും ഘട്ടങ്ങളിലായി മലയാള സിനിമയിലെ പ്രശസ്തരായ 80 ഓളം ജൂറി അംഗങ്ങളാണ് ഫൈനലിലേക്കുള്ള ചിത്രങ്ങൾ തെരെഞ്ഞെടുത്തത് . സണ്ണി ജോസഫ് ചെയർമാനായ ഫൈനൽ ജൂറിയാണ് 38 ചിത്രങ്ങളിൽ നിന്ന് വിജയികളെ തെരഞ്ഞെടുത്തത് .

എസ്‌ എൽ പുരം ജയസൂര്യ , അജയ് വാസുദേവ് , ഷിബു ഗംഗാധരൻ , ഷാജി അസീസ് , എം സി മിറ്റ, സൈന , അനുരാജ് മനോഹർ , മനോജ് അരവിന്ദാക്ഷൻ , ജിബു ജേക്കബ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

മൂന്നാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികൾ

മേളയിലെ മികച്ച ചിത്രത്തിനുള്ള ഐ വി ശശി പുരസ്‌കാരം ( ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും , ശില്പവും ) ചിത്രം : അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്
സംവിധാനം: കിരൺ ജോസി
നിർമ്മാണം: ഗിരീഷ് എ ഡി, റെജു ജോസ്

രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള രാജേഷ് പിള്ള പുരസ്‌കാരം ( അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും , ശില്പവും ) ചിത്രം : ചുറ്റ് സംവിധായകൻ: ആനന്ദ കൃഷ്ണൻ
നിർമ്മാണം: അജിത പ്രസന്നകുമാർ, ചാൾസ് ജോസഫ് ജോൺ

മൂന്നാമത്തെ മികച്ച ചിത്രത്തിനുള്ള മധു കൈതപ്രം പുരസ്‌കാരം ( ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും , ശില്പവും ) ചിത്രം : മഡ് ആപ്പിൾസ്
സംവിധായകൻ: അക്ഷയ് കീച്ചേരി . നിർമ്മാണം: കിഷൻ മോഹൻ

മികച്ച സംവിധായകനുള്ള കെ ജി ജോർജ് അവാർഡ് ( പതിനായിരം രൂപയും പ്രശസ്തി പത്രവും , ശില്പവും )
കിരൺ ജോസി .
( ചിത്രം: അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ് )

മികച്ച തിരക്കഥാകൃത്തിനുള്ള സിദ്ദിഖ് അവാർഡ് ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
കിരൺ ജോസി, ആദർശ് സദാനന്ദൻ ( ചിത്രം: അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്)

മികച്ച ഛായാഗ്രഹണനുള്ള എ വിൻസെന്റ് അവാർഡ് ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
സൽമാൻ ഫാരിസ്
ചിത്രം: അവർ-ഇൻസെപ്പറബിൾസ്

മികച്ച എഡിറ്റിംഗിനുള്ള കുഞ്ചാക്കോ അവാർഡ് ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
മഹേഷ് ഭുവനേന്ദ്
ചിത്രം : ന്യൂ നോർമൽ

ഓഡിയോഗ്രാഫിക്കുള്ള കെ ആർ മോഹൻ പുരസ്‌കാരം ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും ) പാമ്പിച്ചി എന്ന ചിത്രത്തിലൂടെ സൗണ്ട് ഡിസൈൻ: അരുൺ പി.എ. ശബ്ദമിശ്രണം: ബിബിൻ ദേവ്

പശ്ചാത്തല സംഗീതത്തിനുള്ള ഭരതൻ പുരസ്‌കാരം ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
മണികണ്ഠൻ അയ്യപ്പ . ചിത്രം: പാമ്പിച്ചി

മികച്ച വി.എഫ്.എക്സിനുള്ള പി എ ബക്കർ അവാർഡ് ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
രാജീവ് അമ്പലവയൽ ചിത്രം: ജനാസ

മികച്ച ബാലതാരത്തിനുള്ള പി എൻ മേനോൻ അവാർഡ്
മുഹമ്മദ് ജസീൽ ചിത്രം മഡ് ആപ്പിൾസ്

മികച്ച നടിക്കുള്ള ജി അരവിന്ദൻ പുരസ്‌കാരം ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
സ്നിഗ്ധ മറിയ
ചിത്രം: കണ്ണൈ കലൈമാനേ

മികച്ച നടനുള്ള പി പത്മരാജൻ പുരസ്‌കാരം ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
വിനീത് ചാക്യാർ
ചിത്രം: അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്

മികച്ച ഫെഫ്ക ഡയറക്ടേർസ് യൂണിയൻ ഡയറക്ടർക്കുള്ള പി കെ ജയകുമാർ അവാർഡ് ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
രാഹുൽ ആർ ശർമ്മ
ചിത്രം നൈറ്റ് സലൂൺ

കാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ലെനിൻ രാജേന്ദ്രൻ പുരസ്‌കാരം ( ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ശില്പവും )
ചിത്രം – ലക്ഷ്മി
സംവിധായകൻ: ഹരോൾഡ് ആന്റണി പോൾസൺ
നിർമ്മാണം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്

പ്രവാസി വിഭാഗത്തിനുള്ള പ്രോത്സാഹന സമ്മാനം ( പ്രശസ്തി പത്രവും , ശില്പവും )
ലാസ്റ്റ്‌ മീൽസ്
സംവിധാനം: സച്ചിൻ അഗസ്റ്റിൻ

ജൂറി പരാമർശം ( പ്രശസ്തി പത്രവും , ശില്പവും ) ഛായാഗ്രഹണം
ആനന്ദകൃഷ്ണൻ .
ചിത്രം: ചുറ്റ്

പശ്ചാത്തല സംഗീതം ( പ്രശസ്തി പത്രവും , ശില്പവും )
സുമേഷ്
ചിത്രം – അവർ – ഇൻസെപ്പറബിൾസ്

വിജയികൾക്കും പങ്കെടുത്ത മറ്റ് മത്സരാർത്ഥികൾക്കും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ നന്ദി അറിയിക്കുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments