🔹ഫിലഡൽഫിയയിലെ പോസ്റ്റൽ കളക്ഷൻ ബോക്സുകളിൽ നിന്ന് കത്ത് മോഷ്ടിച്ചതായി പറയുന്ന ഒരാളെ തിരിച്ചറിയാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസിന് പൊതുജനങ്ങളുടെ സഹായം ആവശ്യമാണ്. വാലൻ്റൈൻസ് ദിനത്തിൽ സൗത്ത് വെസ്റ്റ് ഫിലഡൽഫിയയിലെ എൽമ്വുഡ് അവന്യൂവിൽ വൈകുന്നേരം അഞ്ചു മണിയ്ക്കാണ് സംഭവം. കുറ്റകൃത്യത്തിനിടെ ഇയാൾ തോക്ക് കാട്ടിയെന്ന് അധികൃതർ പറയുന്നു.
🔹ഫിലഡൽഫിയായിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് നഗരത്തിലെ ബർഹോം അയൽപക്കത്തുള്ള സെപ്റ്റ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന എട്ട് കൗമാരക്കാർ വെടിയേറ്റതിന് ശേഷം മൂന്ന് തോക്കുധാരികൾക്കും രക്ഷപ്പെട്ട ഡ്രൈവർക്കും വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
🔹ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഒരു മൊബൈൽ സർജ് ടീം നടപ്പിലാക്കി. പ്രശ്നങ്ങളുള്ള ഹോട്ട്‌സ്‌പോട്ടുകളിൽ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ ഫിലഡൽഫിയ പോലീസ് ‘മൊബൈൽ സർജ് ടീമിനെ’ വിന്യസിക്കുന്നു. പോലീസ് കമ്മീഷണർ കെവിൻ ബെഥേലിൻ്റെയും മേയർ ചെറെൽ പാർക്കറുടെയും കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പദ്ധതിയുടെ ഭാഗമാണിത്.
🔹എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടിക് ടോക്കിനെതിരെ രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനും ലോകത്തിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൊന്നിന് നിയമനിർമ്മാതാക്കളുടെ വെല്ലുവിളി പുതുക്കാനും ടിക് ടോക്ക് ചൈനീസ് ഗവൺമെൻ്റിൻ്റെ ചാരപ്രവർത്തനത്തിന് അപകടമുണ്ടാക്കുമെന്ന പരിഹരിക്കപ്പെടാത്ത ആശങ്കകൾ ഉയർത്തിക്കാട്ടാനും കഴിയുന്ന ഒരു ബിൽ വ്യാഴാഴ്ച ശക്തമായ ഹൗസ് കമ്മിറ്റി മുന്നോട്ടുവച്ചു.
🔹ചൊവ്വാഴ്ച രാത്രി ന്യൂയോർക്ക് സിറ്റിയിലെ അപ്പാർട്ട്‌മെൻ്റിനുള്ളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞതിനെ തുടർന്ന് 48 കാരനായ ഒരാളെ അറസ്റ്റ് ചെയ്തു. കൊലപാതകം, നരഹത്യ, ക്രിമിനൽ ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഷെൽഡൻ ജോൺസണെതിരെ ചുമത്തിയിരിക്കുന്നത്. ഒരാളെ കൊന്ന് ഛിന്നഭിന്നമാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
🔹ഗാസ സിറ്റിയുടെ പടിഞ്ഞാറ് അൽ ഷാതി ക്യാമ്പിൽ എയർഡ്രോപ്പ് ചെയ്ത സഹായ പാക്കേജുകൾ വീണു കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദൃസാക്ഷി വെളുപ്പെടുത്തി.
🔹തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളില്‍ എട്ട് വയസുകാരനായ അരുണ്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോളനിക്ക് സമീപത്ത് നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. 16 വയസുളള സജിക്കുട്ടനായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഇവരെ മാര്‍ച്ച് രണ്ടാം തീയതി മുതലാണ് കാണാതായത്.
🔹പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ഉത്തരവ് വന്നിരിക്കുന്നത്.
🔹കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. എബ്രഹാമിന്റെ കുടുംബം കൂടുതല്‍ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ആണ്‍മക്കള്‍ക്കും താല്‍ക്കാലിക ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ സ്ഥിരം ജോലി നല്‍കുന്നതിന് നിയമപരമായി ഒരുപാട് സങ്കീര്‍ണതകള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
🔹കൊല്ലം പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനിഷ്യയുടെ ആത്മഹത്യക്ക് പിന്നിലെ കാരണക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മയും ദേശീയ വിവരാവകാശ കൂട്ടായ്മയും ചേര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. അനീഷ്യയ്ക്ക് മരണാനന്തരമെങ്കിലും നീതി വേണമെന്നാവശ്യപ്പെട്ടാണ് സമരം. അതേസമയം അനീഷ്യയുടെ ആത്മഹത്യയിലെ അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
🔹ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതല ഏറ്റെടുത്തശേഷം ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതിലൂടെ കെഎസ്ആര്‍ടിസി ക്ക് ലഭിച്ചിരിക്കുന്നത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം. ഓര്‍ഡിനറി സര്‍വീസുകളില്‍ നടപ്പിലാക്കി വന്‍ വിജയമായ ഈ പദ്ധതി സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ക്കൂടി സമയബന്ധിതമായി തന്നെ പ്രാവര്‍ത്തികമാക്കുമെന്നാണ് സൂചന.
🔹ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിന്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രായേലിലെ കാര്‍ഷിക ഫാമിലായിരുന്നു നിബിന്റെ ജോലി.
🔹പാലക്കാട് ആലത്തൂര്‍ മേലാര്‍ക്കോട് പുത്തന്‍ത്തറ മാരിയമ്മന്‍ കോവിലില്‍ കനല്‍ചാട്ടത്തിനിടെ പത്ത് വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണു. പൊങ്കല്‍ ഉത്സവത്തിനിടെ പുലര്‍ച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
🔹ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു കുത്തേറ്റു മരിച്ചു. പ്രതി വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിത്തുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
🔹ചുനക്കരയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. ചുനക്കര സരളാലയത്തില്‍ യശോധരന്‍, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.
🔹മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എന്നാല്‍ ഡിഎംകെയ്ക്ക് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ താരപ്രചാരകനാകും. അതേസമയം അടുത്ത വര്‍ഷം ഡിഎംകെ കമലിന് രാജ്യസഭ സീറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔹യുഎഇ യിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ തുടങ്ങിയതോടെ അബുദാബിയിലും ഷാര്‍ജയിലും ഉള്‍പ്പെടെ പാര്‍ക്കുകളും, മലയോര പാതകളും അടച്ചു. വിമാന യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. സ്വകാര്യ മേഖലയില്‍ ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
🔹രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സ്പിന്‍ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.’ രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. മൂന്ന് കാലഘട്ടങ്ങളിലുള്ള മൂന്ന് പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിന്‍ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.