ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വലിയ ഡിമാന്റാണിപ്പോള്‍. വന്‍കിട കമ്പനികളെല്ലാം ഈ രംഗത്തേക്ക് മത്സര ബുദ്ധിയോടെ ഇടപെടുകയാണ്. തൊഴില്‍ രംഗത്ത് എഐ വലിയ വിപ്ലവമുണ്ടാക്കുമെന്നും അത് വലിയ രീതിയില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുമെന്ന വാദം ശക്തമാണ്. അതേസമയം എഐ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മറുപക്ഷം.
“എന്നാല്‍ രണ്ടാമത്തെ വാദം ശരിവെക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. എഐ വിപണിയില്‍ മത്സരിക്കാന്‍ തങ്ങളുടെ വിഭവശേഷി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മെറ്റയെ പോലുള്ള വന്‍കിട കമ്പനികള്‍. എതിരാളിയായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ തങ്ങളുടെ കമ്പനിയിലെത്തിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇറങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെയാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇവരില്‍ പലരേയും സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇമെയില്‍ വഴി ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ദി ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐക്ക് മെറ്റ എത്രത്തോളം പ്രധാന്യം നല്‍കുന്നു എന്ന് വ്യക്തമാക്കിയുള്ള ഇമെയില്‍ സന്ദേശത്തില്‍ എഐ വിദഗ്ധരുടെ സഹകരണം പ്രതീക്ഷിക്കുന്നതായി സക്കര്‍ബര്‍ഗ് പറഞ്ഞുവെന്നും പേര് വെളിപ്പെടുത്താത്ത ഡീപ്പ് മൈന്റ് എഞ്ചിനീയര്‍മാരില്‍ ഒരാളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളവുമായി ബന്ധപ്പെട്ട വിലപേശല്‍ നയങ്ങള്‍ ഇതിനായി കമ്പനി പരിഷ്‌കരിക്കുകയും ചെയ്തു. ഇതുവഴി ഉയര്‍ന്ന ശമ്പളവും ആകര്‍ഷകമായ വാഗ്ദാനങ്ങളുമാണ് മെറ്റ നല്‍കുന്നത്.”