Thursday, December 26, 2024
Homeലോകവാർത്തറമദാനിൽ 2679 തടവുകാർക്ക് യുഎഇയിൽ മോചനം.

റമദാനിൽ 2679 തടവുകാർക്ക് യുഎഇയിൽ മോചനം.

ഷാർജ:റമദാനോടനുബന്ധിച്ച് 2679 തടവുകാർക്ക് യുഎഇയിൽ മോചനം. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് യുഎഇയിലെ വിവിധ എമിറേറ്റിലെ ഭരണാധികാരികളാണ് മോചനം അനുവദിച്ചത്.

735 തടവുകാരെ മോചിപ്പിക്കാൻ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടതിനു പിന്നാലെ വിവിധ എമിറേറ്റിലെ ഭരണാധികാരികളും അതാതു എമിറേറ്റിലെ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച 735 തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും വ്യക്തിപരമായി അടച്ചു തീർക്കുമെന്നും ഷെയ്ഖ് നഹ്യാൻ അറിയിച്ചു.

അജ്മാനിലെ ശിക്ഷാ തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 314 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷേക്ക് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. ദുബായിൽ 691 തടവുകാരെ മോചിപ്പിക്കാൻ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ദുബായ് പോലീസുമായി സഹകരിച്ച് മോചന ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈതാന്‍ അറിയിച്ചു.

ഷാർജ ജയിലുകളിൽ നിന്നും 484 തടവുകാരെ വിട്ടയക്കുന്നതിന് ഷാർജ ഭരണാധികാരി ഷെയ്ക്ക് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവ് ഇറക്കി. മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് പ്രാപ്തമാകും വിധം റമദാൻ മാസത്തിൽ തടവുകാരെ മോചിപ്പിച്ച ഭരണാധികാരിയുടെ നടപടിയ്ക്ക് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽസാരി അൽ ഷംസീ നന്ദി അറിയിച്ചു. റാസൽഖൈമയിൽ 368 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ക്ക് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിറക്കി. 87 തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഫുജൈറ ഭരണാധികാരി ഷെയ്ക്ക് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർഖിയും പുറത്തിറക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments