കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടെന്ന് കുവൈറ്റു ഫയർഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ട് . ഗാർഡ് റൂമിൽ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയർഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മൃതദേഹങ്ങൾ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാത്രി എട്ടോടെ കുവൈറ്റിൽ എത്തും. രാത്രി ഒരു മണിയോടെ മൃതദേഹങ്ങളുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.തീപ്പിടിത്തത്തിൽ മരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞു. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്.24 മലയാളികളുടെ ജീവനാണ് ദുരന്തത്തിൽ ഇല്ലാതായത്. ഏഴുപേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. മൂന്നുപേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണ് . പത്തനംതിട്ട ജില്ലക്കാരായ ആറു പേരും കാസറഗോഡ് 2 ,കണ്ണൂര്‍ 3 മലപ്പുറം രണ്ടു തൃശൂര്‍ ഒന്ന് കോട്ടയം മൂന്നു കൊല്ലം 4 തിരുവനന്തപുരം 3 പേര്‍ എന്നിങ്ങനെ ആണ് മരണപ്പെട്ടത് .
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങി. മന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ തുടരുന്നു. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും കേന്ദ്രസര്‍ക്കാര്‍. രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.