Tuesday, November 19, 2024
Homeകഥ/കവിതപണമെന്ന അഹങ്കാരം (കവിത) ✍ രാജൻ കൂട്ടാല, തേനൂർ പാലക്കാട്‌

പണമെന്ന അഹങ്കാരം (കവിത) ✍ രാജൻ കൂട്ടാല, തേനൂർ പാലക്കാട്‌

രാജൻ കൂട്ടാല, തേനൂർ പാലക്കാട്‌

പണമെന്നതാർക്കും സ്വന്തമല്ലയെന്നും
സ്ഥിരതയില്ലാതുരുളും ചക്രമല്ലോ..
പണമുള്ളവനാണു ഞാനെന്നഹങ്കാരം
സ്ഥായിയായാർക്കും നിലനിൽക്കില്ല.!

പണംനമ്മൾ കൈയ്യിൽ
സുലഭമെന്നോർത്ത്
പണപ്പന്ഥാവിൽ
ഫണമുയർത്തുന്നോർ..
പണമില്ലാ നിത്യവും തെരുവിലലയുന്ന
പട്ടിണിപ്പാവങ്ങൾതൻ
നിലയോർക്കണം!

പണമാണുധനമെന്നു കരുതുന്നോരേ
ധനികനെ ദരിദ്രനാക്കുന്നതും
പണമാണ്
പണമൊരുചക്രമാണോർക്കണംനിങ്ങ

ദരിദ്രനെ ധനികനാക്കുന്നതും
പണമാണ്!

പണമെന്നയഹങ്കാരം വെടിയണം
നമ്മൾ
ദുരിതബാധിതർക്കായ്
കൈകോർക്കാം
പരോപകാരം ചെയ്യാൻ മനമൊരുക്കാം
ദുഃഖിതർക്കൊക്കെയും സുഖം
പകരാം.!

രാജൻ കൂട്ടാല, തേനൂർ പാലക്കാട്‌✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments