Sunday, December 22, 2024
Homeകഥ/കവിതഓജോ ബോർഡ് (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

ഓജോ ബോർഡ് (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

രാഹുൽ രാധാകൃഷ്ണൻ

ഇരുട്ട് നിറഞ്ഞ ഏകാന്തതയിൽ
നിഗൂഢ കളങ്ങൾ
പ്രിയ പരേതൻ്റെ ആത്മാവ് തേടി,

ജീവിച്ചപ്പോഴും, വേദനിച്ചപ്പോഴും
ആരും തേടാതിരുന്ന
അവനെ, ഒന്ന് കേൾക്കുവാൻ
എത്ര തിരക്ക്,

വിശന്നു പട്ടിണി കിടക്കുമ്പോഴും,
ഉമ്മറപ്പടിയിൽ തളർന്നു
കിടന്നപ്പോഴും
തിരിഞ്ഞൂ നോക്കാത്ത കൂട്ടം,
അവൻ്റെ ആത്മാവ് ഒന്ന്
ചലിക്കാൻ
കാത്തുനിൽപ്പ്,

ഈ നിഗൂഢ ബോർഡിൽ
അവൻ വരുമെന്ന് കരുതി
രാത്രിയിൽ നിദ്ര നശിച്ച്
ജീവനുള്ള ആത്മാക്കൾ,

വരും അവൻ വരാതിരിക്കില്ല,
നമുക്കിടയിൽ ജീവിചപ്പോഴും
അവനെ നമുക്ക് വേണ്ട
ഇനി ഓജോ ബോർഡിലും
കൊടുക്കരുത്, അവന്
സ്വസ്ഥത!

തിരികെ വിളിക്കണം
സ്നേഹിച്ചു കൊല്ലണം
ഒടുവിൽ ബാധയാവുമ്പോൾ
ഒഴിപ്പിച്ചു പൂട്ടണം,
ബോർഡിൽ മാടി വിളിക്കുന്ന
ചതിയിൽ പരേത നീ
കുടുങ്ങാതിരിക്കുക!

രാഹുൽ രാധാകൃഷ്ണൻ ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments