Thursday, January 9, 2025
Homeകഥ/കവിതഒരു വർഷമേഘഗീതം (കവിത) ✍ജയരാജ്‌ പുതുമഠം.

ഒരു വർഷമേഘഗീതം (കവിത) ✍ജയരാജ്‌ പുതുമഠം.

ജയരാജ്‌ പുതുമഠം

പുലരിയിൽ വീണ മഴയിൽ
അരികിൽവന്ന കുളിരിൽ
പ്രണയപല്ലവി സരളമായെൻ
ചെവിയിൽ മൂളിയ കുയിലേ
തഴുകിയൊഴുകും
ഈ അമൃതധ്വനികൾ
പുതുയുഗത്തിൻ സിരയിലാകെ

അഴകുമങ്ങിയ മലർവനത്തിൻ
അരികിലാരും വരികയില്ലിനി
ഒരുങ്ങിനിൽക്കൂ കഥയുമായി
ഒടുവിലിത്തിരി സ്‌മൃതികൾ മീട്ടാം

മതിഭ്രമങ്ങൾ കളിയരങ്ങുകൾ
കനകശോഭയിൽ
അഭിരമിയ്ക്കാൻ
ശ്രുതികൾചേർത്ത് പറന്നുയർന്നു
തൊടിയിൽനിന്നും മലരേ

പ്രണയഗാത്രം ഇണയെതേടും
തരളഖനിതൻ ഉപവനത്തിൽ
ഹൃദയമേഘം ഇതൾവിരിക്കും
തുഹിനതൽപ്പം ഒരുങ്ങിനിൽപ്പൂ

ജയരാജ്‌ പുതുമഠം.

(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments