Sunday, December 22, 2024
Homeകഥ/കവിതഓണം (കവിത) ✍ ജയേഷ് പണിക്കർ

ഓണം (കവിത) ✍ ജയേഷ് പണിക്കർ

✍ ജയേഷ് പണിക്കർ

പൊന്നോണത്തെ വരവേൽക്കാ-
നായൊരു പൂക്കാലംതിരയുന്നു.
തൂവെള്ളപ്പട്ടുടുത്ത തുമ്പപ്പെണ്ണും
ചെറുകതിർമണിയാംതുളസിയും
ബാല്യകാലമെന്നോർമ്മയിലായ്‌
ആർപ്പുവിളികളും ഊഞ്ഞാലാട്ടവും,
കൈകൊട്ടിക്കളിയുമായ്‌!

ഏഴുതിരിയിട്ട പൊൻവിളക്കിൻ
സാക്ഷിയാക്കി തൃക്കാക്കരയപ്പനെ
നേദിക്കുമന്ന് പൂവടയുമാപൂക്കളത്തിൽ
തൂശനിലയിലായ് വിളമ്പുമാ
വിഭവങ്ങളങ്ങനെ പത്തുകൂട്ടം!

മാവേലിത്തമ്പുരാൻ വന്നീടുമ്പോൾ
മാമലനാട്ടിനു മലയാളഭംഗി
വീണ്ടുമാ പൂവിളിക്കായ് കാതോർക്കാം.
പൂവേ പൊലി പൂവേ പൊലി പൂവേ.

ജയേഷ് പണിക്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments