Tuesday, December 24, 2024
Homeകഥ/കവിതമലയാളനാട് (ലളിതഗാനം)

മലയാളനാട് (ലളിതഗാനം)

രത്ന രാജൂ

മാമലകൾ കാക്കുംമലയാളമേ
മരതക പട്ടുടുത്ത മലയാളമേ
മലരണിക്കാടുകൾ ചാഞ്ചാടുമീ
മായികക്കാഴ്ച്ചകൾക്കെന്തു ചന്തം..(2..)

വർണ്ണപ്പൂഞ്ചോലയലസമൊഴുകുന്നൂ
വർണ്ണങ്ങൾ വാരിവിതറുന്നു പൂക്കളും
വർണ്ണപ്പൂത്തുമ്പികൾ പാറി പാറക്കുന്നു
വർണ്ണപ്പൂഞ്ചേലപോൽ പച്ചവയലുകൾ..
(മാമലകൾ…)

ആരാധനാലയങ്ങൾ നിറഞ്ഞനാട്
ആരോമൽച്ചേകവർ വാണനാട്
ആമോദം മാനുഷർ വാഴും നാട്
ആരേയും സ്നേഹിക്കും നല്ല നാട്..
(മാമലകൾ….)

രത്ന രാജൂ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments