ഗണനാഥാ…ഗണനാഥാ
വിഘ്നവിനാശന ഗണനാഥ…(2)
തുമ്പിക്കരമതിൽ മോദകമേകാം.
മുക്കുറ്റിപ്പുഷ്പാഞ്ജലിയേകാം.
വരമരുളൂ….അടിയനിൽ തുണയരുളൂ… (2)
ഗണേശ്വരാ… ഗണേശ്വരാ…
സിദ്ധി മുക്തി പ്രദായകാ…(2)
കറുകകൊരുത്തൊരു മാലയുമേകാം
നല്ല കരിമ്പിൻ തുണ്ടുമതേകാം
ഗജമുഖനേ…. എന്നിൽ കൃപയേകൂ…(2)
വിനായകാ…വിനായകാ…
ലംബോധരനേ ശിവതനയാ… (2)
വിഘ്‌നമൊഴിക്കാൻ തേങ്ങയുടയ്ക്കാം…
പഴമാല ഞാൻ ഗളത്തിലേകാം…
ഗണപതിയേ…. ഉള്ളിൽ അറിവേകൂ… (2)
ഗജമുഖനേ…. ഗജമുഖനേ…
ഓംകാരപ്പൊരുളേ…മംഗളമൂർത്തേ…(2)
തെറ്റുകളൊക്കെ പൊറുത്തിടുവാൻ…
ഏത്തമിടാം ഞാൻ തിരു മുൻപിൽ…
ഏകദന്താ…. നിത്യം അലിവേകൂ….(2)