Wednesday, December 25, 2024
Homeകഥ/കവിതഎന്റെ മലയാളം (കവിത)

എന്റെ മലയാളം (കവിത)

സതി സുധാകരൻ പൊന്നുരുന്നി

മലയുണ്ട് , മഴയുണ്ട് മാമല നാട്ടില്
കുളിരു കോരുന്ന പുഴയുമുണ്ട്.
മയിലുണ്ട് മാനുണ്ട് മാമരക്കൂട്ടത്തിൽ
കളകളം പാടുന്ന കിളികളുണ്ട്.

നീർമണി മുത്തുകൾ
വാരിവിതറിക്കൊണ്ടൊഴുകി
നടക്കുന്നോ രരുവികളും ,
പഞ്ചവർണ്ണക്കിളി തഞ്ചത്തിൽ
പാടിക്കൊണ്ടാടിയിരിക്കുന്ന
വള്ളികളും ,

പൊന്നിൻ കതിർക്കുല ചാഞ്ചാടിയാടി,
നീളെ കിടക്കുന്ന വയലുകളും ,
നീലക്കുളങ്ങളും കേരവൃക്ഷങ്ങളും
തിങ്ങി നിറഞ്ഞതാണെന്റെ നാട് .

കേളികൊട്ടുയരുന്ന കേരളമക്കൾക്ക്
സാക്ഷരതയേകിയതാണീകേരളം
പവിഴമല്ലിത്തറ പൂത്തുലയിക്കുവാൻ
കൊട്ടിക്കയറുന്നതെന്റെ നാട്.

ജാതിമതഭേദമില്ലിവിടെ
ഒത്തൊരുമയോടെ നടന്നീടുന്നു
സൂന്ദരം, സുരഭിലം എത്ര മനോഹരം
കേരളമക്കൾക്കീ മണ്ണിൽ വാഴാൻ.

സതി സുധാകരൻ പൊന്നുരുന്നി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments