നാല്കെട്ടിന് അവനും
അവകാശിയായിരുന്നു!
എങ്കിലും വളർന്നത്
ഒരു കൊച്ചു പുരയിൽ,
അമ്മയുടെ തണലിൽ,
ദാരിദ്ര്യത്തിന്റെ തടവിൽ…
പണിക്കാരികളുടെ മേൽനോട്ടം
വഹിക്കേണ്ടിയിരുന്ന അമ്മ
മകനെ പോറ്റാൻ ദാസിയാകുന്നു…
ഇല്ലത്തിന്റെ ഇച്ചിലിലയിലെ
കണ്ണിമാങ്ങയിൽ
അവന് അരുചിയും അറപ്പും തോന്നി
തുടങ്ങി…
സ്കൂളിൽ ചേരുമ്പോൾ
തുണക്ക് വന്നയാൾ
അച്ഛന്റെ സ്ഥാനത്ത് പേര് ചേർത്തു….
അമ്മയിൽ നിന്നും അകലാൻ
അഭയം തേടിയത്
അച്ഛൻ്റെ കൊലയാളി എന്ന്
പറയപ്പെടുന്ന ആളിൻ്റെ കൂടെ
വളർച്ച അവിടെ തുടങ്ങി
ഒടുവിൽ പുച്ഛിച്ച് തള്ളിയിരുന്ന
വലിയമ്മാവൻ
അവന് മുന്നിൽ ഓക്കാനിച്ച് നിന്നു,
ഒപ്പം വീഴാറായ നാല്കെട്ടും….
കാലം, അവനെ അമ്മയെ
മനസ്സിലൊക്കാൻ പഠിപ്പിച്ചിരുന്നു
അത് കൊണ്ട് അമ്മയോടൊപ്പം നാല്
കെട്ടിവെച്ച് കയറുമ്പോൾ,
അച്ഛൻ്റെ സ്ഥാനത്ത് അറിഞ്ഞോ
അറിയാതെയോ പേര് പറഞ്ഞ ആളും
ഒരു നിഴലായി ഒപ്പമുണ്ടായിരുന്നു…
യൗവ്വന കാലത്ത് അയൽ വീട്ടിലെ
മെലിഞ്ഞുണങ്ങിയ പെണ്ണിനോട്
തോന്നിയത്
പ്രേമമോ, കാമമോ?
അവൾ അവന് വഴങ്ങി
പലവട്ടം…..
അവന് വളരുന്നതൊടൊപ്പം
നിർമ്മല സ്നേഹവും
വഴിവിട്ട് ബന്ധവും
കൈ വന്നു.
അവൻ ആഗ്രഹിച്ചത് പോലെ മാത്രം
അവനാകാൻ കഴിഞ്ഞില്ല
വഴി വിട്ട ബന്ധത്തിൽ നേടിയ
പണക്കൊഴുപ്പിൽ അഭിമാനവും
തോന്നിയില്ല…
കാലം അവനിൽ മാറ്റം
വരുത്തിയിരുന്നു,
കുറ്റബോധവും…
കുന്നിൻ മുകളിൽ
ജപവും ജഢയുമായി കഴിയുന്ന പഴയ
കാമുകിയെ കാണാൻ അവൻ പോയി
അവനെ പോലെ പഠിപ്പില്ലാത്ത
മറ്റ് ദേശങ്ങൾ കാണാത്ത
അവളാണ് പറഞ്ഞത്
സേതു, സേതുവിനെ മാത്രമേ
സ്നേഹിച്ചിരുന്നുള്ളു….
അപ്പോൾ മാത്രമാണ്
അവനും അത് തിരിച്ചറിയുന്നത്.
അവന്റെ പരാജയത്തിന്റെ കാരണവും
മറ്റൊന്നല്ല…
എംടി എന്ന രണ്ടക്ഷരത്തെ ഒന്നുമില്ല
എന്നും അർത്ഥമാക്കാം
ഒന്നുമില്ലായ്മയിൽ
നിന്നുമാണ് നാല്കെട്ടിലെ
അപ്പുണ്ണിയും, കാലത്തിലെ സേതുവും
വളർന്നത്
കാലമാണ് അവരെ പഠിപ്പിച്ചിച്ചത്
കാലങ്ങൾക്കതിതമായ
ഒട്ടനവധി കൃതികൾ,
കഥാപാത്രങ്ങൾ
എല്ലാം അനശ്വരമാണ്
എം ടി എന്ന എഴുത്തുകാരനെ
പോലെ…