Thursday, December 26, 2024
Homeകായികംപ്ര​തീ​ക്ഷ​ക​ള്‍ പൊ​ലി​ഞ്ഞു; ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്.

പ്ര​തീ​ക്ഷ​ക​ള്‍ പൊ​ലി​ഞ്ഞു; ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്.

ദോ​ഹ: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നോ​ട് തോ​റ്റ് ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ല്‍ നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്. ഒ​രു ഗോ​ളി​ന് മു​ന്നി​ട്ടു നി​ന്ന ശേ​ഷ​മാ​ണ് 2-1 ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

ഖ​ത്ത​റി​ന്‍റെ പെ​നാ​ല്‍​റ്റി ബോ​ക്സി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളേ​യാ​ണ് ആ​ദ്യ പ​കു​തിയിൽ ക​ണ്ട​ത്. പി​ന്നാ​ലെ ഖ​ത്ത​റി​നെ ഞെ​ട്ടി​ച്ച് ഇ​ന്ത്യ മു​ന്നി​ലെ​ത്തി. ഇ​ട​തു​വി​ങ്ങി​ല്‍ നി​ന്ന് ബ്രാ​ന്‍​ഡ​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് ന​ല്‍​കി​യ പാ​സ് ലാ​ലി​യ​ന്‍​സു​വാ​ല ചാ​ങ്തെ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

73-ാം മി​നി​റ്റി​ലെ വി​വാ​ദ ഗോ​ളി​ല്‍ ഖ​ത്ത​ര്‍ ഒ​പ്പം പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ള്‍ ലൈ​നും ക​ട​ന്ന് മൈ​താ​ന​ത്തി​ന് പു​റ​ത്തു​പോ​യ പ​ന്ത് ഖ​ത്ത​ർ ഗോ​ൾ​വ​ല​യി​ൽ എ​ത്തി​ച്ച​തോ​ടെ റ​ഫ​റി ഗോ​ള്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

എ​യ്‌​മെ​ന്‍ നേ​ടി​യ ഗോ​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ആ​കി​ല്ലെ​ന്ന് ഇ​ന്ത്യ ത​ര്‍​ക്കി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നാ​ലെ 85-ാം മി​നി​റ്റി​ൽ അ​ല്‍ റാ​വി എ​ടു​ത്ത ഷോ​ട്ട് ഗോ​ൾ വ​ല കു​ലു​ക്കി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments