തെലുങ്കാനയിലെ ബെല്ലംപള്ളിയിൽ നടന്ന സബ്ജൂനിയർ, യൂത്ത് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ നാല് വിഭാഗത്തിലും കേരളം ചാമ്പ്യന്മാരായി. സബ് ജൂനിയർ ബോയ്സ് തെലുങ്കാനയെ തോൽപ്പിച്ചും, സബ് ജൂനിയർ ഗേൾസ് മദ്ധ്യപ്രദേശിനെ തോൽപ്പിച്ചും,, യൂത്ത് മെൻ തെലുങ്കാനയെ തോൽപ്പിച്ചും, യൂത്ത് വുമൺ തെലുങ്കാനയെ തോൽപ്പിച്ചും ചാമ്പ്യൻസ് കിരീടത്തിൽ കേരളം മുത്തമിട്ടു.
വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ മാനേജർ ഫാ. സ്കറിയ മങ്കരയുടെ അനുഗ്രഹ അശീർവാദത്തോടെ പുറപ്പെട്ട ടീം എല്ലാ കളിയും ജയിച്ചാണ് ചാമ്പ്യൻപട്ടം നേടിയത് എന്നത് വിജയത്തിൻ്റെ മാറ്റ് കൂട്ടുന്നു. മികച്ച ഹിറ്റർമാരായി സബ് ജൂനിയർ വിഭാഗത്തിൽ എസ്. അബിക്സനെയും,, യൂത്ത് വിഭാഗത്തിൻ അതുൽ കൃഷ്ണയെയും തിരഞ്ഞെടുത്തു. ഇരുവരും കേരളത്തിൻ്റെ മിന്നും താരങ്ങളാണെന്നതും ശ്രദ്ദേയമാണ്.