Sunday, December 29, 2024
Homeകായികംസാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു; വിരാട് കോലിക്ക് പിഴ ശിക്ഷ.

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു; വിരാട് കോലിക്ക് പിഴ ശിക്ഷ.

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ ശിക്ഷ. മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ച വിരാട് കോലിക്ക് പിഴ ശിക്ഷ.മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി ഐസിസി.
വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു.
എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ പിന്നീട് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകിയത്.65 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 60 റൺസ് നേടി പുറത്തായ താരം ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകൾ പറത്തി.
കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത താരമാണ് ബുംമ്ര.ബുംമ്രയ്ക്കെതിരെ ഒരോവറിൽ 18 റൺസ് ചേർക്കാനും കോൺസ്റ്റാസിനായി.അതേസമയം നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ ആറിന് 311 എന്ന ശക്തമായ നിലയിൽ.

ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവർ നേടിയ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് ഈ സ്കോർ നേടിയെടുത്തത്.സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ്‌ നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ്‌ നേടി. ലബുഷെയ്ൻ 72 റൺസ്‌ നേടി പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് 68 റൺസെടുത്ത് ക്രീസിലുണ്ട്.
സ്മിത്തിനൊപ്പം 8 റൺസെടുത്ത പാറ്റ് കമ്മിൻസാണ് ക്രീസിൽ.

ഇന്ത്യൻ നിരയിൽ ബുംമ്ര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആകാശ് ദീപ്, ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments