കൊൽക്കത്ത: എത്ര കോടി കിട്ടിയാലും വേണ്ടില്ല പഠിപ്പു മുടക്കാൻ താൻ തായ്യാറാല്ല എന്ന നിലപാടിലാണ് ക്രിക്കറ്റ് താരമായ വെങ്കടേഷ് അയ്യർ.ഈ കഴിഞ്ഞ ഐപിൽ താര ലേലത്തിൽ വമ്പൻ തുകയ്ക്കാണ് കൊൽക്കത്ത ടീം വെങ്കടേഷിനെ വീണ്ടും സ്വന്തമാക്കിയത്.ഇപ്പോഴിതാ താരം വിദ്യാഭ്യാസം തുടരുകയാണെന്ന് ഒരു മാധ്യമത്തോടു വെളിപ്പെടുത്തിയത്.
ഫിനാൻസിൽ പിഎച്ച്ഡി ചെയ്യുകയാണ് വെങ്കടേഷ് അയ്യർ ഇപ്പോൾ. ‘‘ക്രിക്കറ്റു മാത്രമായി മുന്നോട്ടുപോകുകയെന്നത് എന്റെ രക്ഷിതാക്കളെ മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഞാൻ നന്നായി പഠിച്ചു.പുതിയൊരു താരം മധ്യപ്രദേശ് ടീമിലെത്തുമ്പോൾ ഇപ്പോഴും പഠിക്കുന്നുണ്ടോയെന്നാണ് ആദ്യം ചോദിക്കുക. വിദ്യാഭ്യാസം മാത്രമാണ് മരണം വരെയും നമ്മുടെ കൂടെയുണ്ടാകുക. 60 വയസ്സുവരെ ഒരാൾക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല.’’
‘‘ജീവിക്കണമെങ്കിൽ നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം വേണം.
എപ്പോഴും ക്രിക്കറ്റിനെക്കുറിച്ചു മാത്രം ചിന്തിച്ചാൽ കൂടുതൽ സമ്മർദത്തിലാകും. ഒരു സമയത്ത് രണ്ടു കാര്യങ്ങളും ചെയ്യാൻ സാധിക്കുമെങ്കിൽ ഞാൻ അതു ചെയ്യും.
ക്രിക്കറ്റ് താരങ്ങൾ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് എന്റെ അഭിപ്രായം. ബിരുദമോ, ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കാൻ പറ്റുമെങ്കിൽ അതു ചെയ്യണം. ഞാന്‍ ഫിനാൻസിൽ പിഎച്ച്ഡി ചെയ്യുകയാണ്. അടുത്ത തവണ ഡോക്ടർ. വെങ്കടേഷ് അയ്യരെന്ന് എന്നെ വിളിക്കേണ്ടിവരും.’’– കൊൽക്കത്ത താരം പ്രതികരിച്ചു.