Tuesday, November 19, 2024
Homeകായികംആറ് തോല്‍വി, അഞ്ച് സമനില; 2024-ല്‍ വിജയമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍, ആരാധകരില്‍ നിരാശ.

ആറ് തോല്‍വി, അഞ്ച് സമനില; 2024-ല്‍ വിജയമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍, ആരാധകരില്‍ നിരാശ.

ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ തോല്‍വിയേറ്റ് വാങ്ങിയും അഞ്ച് എണ്ണത്തില്‍ സമനില വഴങ്ങിയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം 2024-ലെ മത്സരങ്ങള്‍ അവസാനിപ്പിച്ചു. ഇന്ത്യന്‍ ടീമിന്റെ പുതിയ സ്പാനിഷ് പരിശീലകന്‍ മനൊലൊ മാര്‍ക്വേസിന് കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നെണ്ണം സമനിലയും ഒന്ന് സമനിലയിലും കലാശിച്ചു. ഇന്നലെ സിഎംസി ബാലയോഗി സ്‌റ്റേഡിയത്തില്‍ മലേഷ്യയുമായുള്ള സൗഹൃദമത്സരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയെങ്കിലും 1-1 സ്‌കോറില്‍ സമനില വഴങ്ങുകയായിരുന്നു.

ആദ്യപകതുയിലെ 19-ാം മിനിറ്റില്‍ മലേഷ്യയുടെ പൗലോ ജോഷ്വയാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. 39-ാം മിനിറ്റില്‍ ഇന്ത്യ രാഹുല്‍ ബേക്കേയിലൂടെ മറുപടി ഗോള്‍ നേടി. പന്ത് കൈവശം വെക്കുന്നതിലും ഇരുടീമുകളും സമനില പാലിച്ചു. 50-50 ആയിരുന്നു കളിയിലുടനീളമുള്ള ബോള്‍ പൊസഷന്‍. എന്നാല്‍ ലീഡ് എടുക്കുന്നതില്‍ ഇരുഭാഗവും പരാജയപ്പെട്ടു.

ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വരുത്തിയ പിഴവ് മലേഷ്യന്‍ താരം ഗോളാക്കി മാറ്റുകയായിരുന്നു. പരിക്കേറ്റ് പത്ത് മാസം വിശ്രമത്തിലായിരുന്നു പ്രതിരോധനിര താരം സന്ദേശ് ജിങ്കന്‍ തിരികെയെത്തിയ മത്സരം കൂടിയായിരുന്നു മലേഷ്യയുമായി നടന്നത്. പുതിയ പരിശീലകന് കീഴില്‍ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ മൗറീഷ്യസിനോടായിരുന്നു ആദ്യ സമനില. പിന്നാലെ സിറിയയോട് പരാജയപ്പെട്ടു.

ഒക്ടോബറില്‍ വിയ്റ്റാമിനെതിരെ നടന്ന സൗഹൃദ മത്സരത്തിലും ഇന്ത്യ 1-1 സമനില പാലിക്കുകയായിരുന്നു. ഏഷ്യയിലെ കരുത്തുറ്റ ടീമുകളില്‍ ഒന്നായ വിയറ്റ്‌നാമിനോട് സമനില വഴങ്ങിയത് അഭിനന്ദിക്കപ്പെട്ടെങ്കിലും മലേഷ്യയോട് ജയിക്കാനാകാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യക്കിനി മത്സരങ്ങളില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments