Wednesday, December 25, 2024
Homeകായികംസന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

78 -ാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 15 പുതുമുഖ താരങ്ങളാണ് ടീമിൽ ഉള്ളത്. ട്രോഫി ഒരിക്കൽക്കൂടി നാട്ടിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇറങ്ങുന്ന ടീമിൽ സൂപ്പർ ലീഗ് കേരളയിൽ തിളങ്ങിയ നിരവധി താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സൂപ്പർ ലീഗിലെ 10 താരങ്ങളാണ് ടീമിലുള്ളത് . കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കളിച്ച 5 പേർ വീണ്ടും ടീമിൽ ഇടം നേടി. ടീമിനെ പ്രതിരോധ താരം ജി സഞ്ചുവാണ് നയിക്കുക. ബിബി തോമസ് മുട്ടത്ത് മുഖ്യ പരിശീലകൻ.

യുവതാരങ്ങൾക്കും പരിചയസമ്പന്നരായ താരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ടീമാണ് കേരളത്തിന്റെതെന്ന് പരിശീലകൻ ബിബി തോമസ് മുട്ടത്ത് പ്രതികരിച്ചു. ആക്രമണ ഫുട്ബോളിലാണ് പ്രാധാന്യം നൽകുക എന്നും ബിബി തോമസ് പറഞ്ഞു.സൂപ്പർ ലീഗ് കേരളയിലെ താരങ്ങൾ ഉൾപ്പെട്ട ടീം മികച്ചതെന്നും കിരീടം നേടാൻ കഴിയുമെന്നും ക്യാപ്റ്റൻ ജി സഞ്ജു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments